Tag: fox attack

Total 3 Posts

അക്രമണം പകല്‍ സമയത്ത്; പെരുവണ്ണാമൂഴിയില്‍ ജനവാസമേഖലയിറങ്ങുന്ന കുറുക്കന്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നു

  പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലും പരിസര പ്രദേശങ്ങളിലും ജനവാസമേഖലയിറങ്ങുന്ന കുറുക്കന്റെ അക്രമണം നാട്ടുകാര്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നു. പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേല്‍ ടോമി (62) എന്ന കര്‍ഷകനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കൃഷിയിടത്തില്‍ വെച്ച് കുറുക്കന്‍ കാലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ടോമി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. പിള്ളപ്പെരുവണ്ണ അമ്പലമുക്കില്‍ മന്ദപ്പിലായില്‍ പോക്കര്‍ എന്ന ആളെയും കുറക്കന്‍

മുളിയങ്ങലില്‍ കുറുക്കന്റെ അക്രമം; യുവതിയ്ക്ക് പരിക്ക്

പേരാമ്പ്ര: മുളിയങ്ങലില്‍ യുവതിക്ക് കുറുക്കന്റെ അക്രമത്തില്‍ പരിക്കേറ്റു. പനമ്പ്ര കോളനിയിലെ പ്രേമലതയ്ക്കാണ് വീടിന് സമീപത്തുനിന്ന് കുറുക്കന്റെ കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കടിച്ച കുറുക്കനെ ഇവര്‍ കീഴ്പ്പെടുത്തുകയും പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു. കഴിഞ്ഞ ദിവയങ്ങളിലും നൊച്ചാട്, ചെറുവണ്ണൂര്‍ പ്രദേശങ്ങളില്‍ കുറുക്കന്റെ ആക്രമണം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ നാട്ടുകാര്‍ വളരെ ആശങ്കയിലാണ്.

ചെറുവണ്ണൂര്‍ കക്കറമുക്കില്‍ വയോധികന് നേരെ കുറുക്കന്റെ ആക്രമണം; കൈയ്ക്ക് പരിക്കേറ്റു

ചെറുവണ്ണൂര്‍: കക്കറമുക്കില്‍ വയോധികനെ കുറുക്കന്‍ ആക്രമിച്ചു. കക്കറമുക്ക് വട്ടക്കുനി ചോയി എന്നയാള്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കക്കറമുക്ക് ടൗണില്‍ വെച്ച് കുറുക്കന്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ചോയിയെ കല്ലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് കുറുക്കന്റെ ശല്യം ഉണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

error: Content is protected !!