Tag: Fox

Total 4 Posts

കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴോളം കുറുക്കന്മാർ ചത്തു

കീഴരിയൂര്‍: ഇലക്ട്രിസിറ്റി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുക്കന്മാർ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക് ലൈനില്‍ നിന്നാണ് കുറുക്കന്മാർക്ക് ഷോക്കേറ്റത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്

കല്പത്തൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; നാട്ടുകാര്‍ ആശങ്കയില്‍

പേരാമ്പ്ര: നാട്ടുകാരെ ആശങ്കയിലാക്കി കല്പത്തൂരില്‍ കുറുക്കന്റെ ആക്രമണം. കല്പത്തൂരിലെ ഏരത്ത്കണ്ടി ജയനെയാണ് കുറുക്കന്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കല്പത്തൂര്‍ ജുമാ മസ്ജിദ് കരിങ്ങാറ്റി അമ്പലം റോഡില്‍ വെച്ചായിരുന്നു ജയനെ കുറുക്കന്‍ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ വരുമ്പോഴാണ് സംഭവം. ജയന്റെ

‘മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു, വീണ്ടും ആക്രമിക്കാന്‍ വന്ന കുറുക്കനെ പിടിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു’; നൊച്ചാട് കാരയാട് ഭാഗങ്ങളില്‍ ഭീതിപരത്തിയ ഭ്രാന്തന്‍ കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു

പേരാമ്പ്ര: നൊച്ചാട് കടിച്ച കുറുക്കനെ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുക്കി കൊന്നു. നൊച്ചാട് മാവിലാട്ട് മുഹമ്മദലി (52)യാണ് തന്നെ ഉള്‍പ്പെടെ നിരവധിപ്പേരെ കടിച്ച കുറുക്കനെ കൊന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നൊച്ചാട് മാവട്ടയില്‍ താഴെ കച്ചവടംചെയ്ത അടക്ക എടുത്തു വരുമ്പോഴാണ് കുറുക്കന്‍ ദേഹത്തേക്ക് ചാടിയത്. മുഖത്തിനുനേരെ ചാടിയ കുറുക്കനെ കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈവിരലിന് കടിയേറ്റു. വീണ്ടും ആക്രമിക്കാന്‍

മണിയൂരില്‍ ഭീതി പരത്തി കടിയന്‍ കുറുക്കന്‍; വീടിന് ഉള്ളിൽ കയറി കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

മണിയൂർ: മണിയൂർ പഞ്ചായത്തിലെ പിലാത്തോട്ടത്തിൽ വീണ്ടും കുറുക്കന്റെ വിളയാട്ടം. ഇന്നലെ 3 പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ 2 ദിവസങ്ങളിലായി 6 പേർക്കു കടിയേറ്റു. പരുക്കേറ്റവർ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സ തേടി. 3 കുറുക്കന്മാരിൽ ഒന്ന് അലഞ്ഞു നടക്കുന്നതു പ്രദേശവാസികളിൽ ഭീതിക്കു കാരണമാണ്. മാങ്ങംമൂഴിക്കു സമീപം മൂഴിക്കൽ മീത്തൽ കല്യാണി (65), ചെറുമകൻ അഭിഷേക്

error: Content is protected !!