Tag: Food Safety
പഴകിയ മയോണൈസ് മുതല്‍ വൃത്തിഹീനമായ ചൈനീസ് മസാലകൾ വരെ; നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി, സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
നാദാപുരം: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. നാദാപുരത്തെ ‘ബർഗർ ഇഷ്ട്ട’ എന്ന സ്ഥാപനത്തിൽ നിന്നും ഷവർമ ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ച പഴയ ഇറച്ചി, പഴകിയ സാലഡുകൾ എന്നിവ പിടിച്ചെടുത്തു
പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു, രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ; പേരാമ്പ്രയില്‍ ഭക്ഷണവില്‍പ്പനശാലകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
പേരാമ്പ്ര: പേരാമ്പ്രയിലെ ഭക്ഷണ വില്‍പ്പന കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പേരാമ്പ്ര താലൂക്കാശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പേരാമ്പ്ര ടൗണിലും പരിസരങ്ങളിലുമുള്ള ഭക്ഷണ വില്‍പ്പന കടകളില്‍ പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി പഴകിയ ഇറച്ചി വിഭവങ്ങള്‍, ഖുബ്ബുസ്, മയനൈസ് എന്നിവ പിടിച്ചെടുത്തു. രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പുകയില ബോധവത്കരണ ബോര്‍ഡില്ലാത്ത സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തി.
കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ; ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും
പേരാമ്പ്ര: കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പേരാമ്പ്ര യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ നടക്കും. വൈകുന്നേരം നാലുമണിക്ക് ഹോട്ടല്‍ എംബസിയില്‍ നടക്കുന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്രയിലെ ഹോട്ടല്‍, ബേക്കറി, റസ്റ്റോറന്റ്, ടീ ഷോപ്പ്, മെസ്, കൂള്‍ബാര്‍ കച്ചവടക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച്
സിന്തറ്റിക് കളര്‍ ചേര്‍ത്ത മിക്‌സ്ചര്‍ നിര്‍മിച്ചു; കുറ്റ്യാടിയിലെ ബേക്കറിക്ക് ഒരുലക്ഷത്തി അറുപതിനായിരം രൂപ പിഴ ചുമത്തി
കുറ്റ്യാടി: സിന്തറ്റിക് കളര്‍ ചേര്‍ത്ത മിക്‌സ്ചര്‍ പിടികൂടിയ കേസില്‍ ബേക്കറി ഉടമയ്ക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ ചുമത്തി. കുറ്റ്യാടിയിലെ ഗ്യാലക്‌സി ബേക്കറി ആന്റ് കൂള്‍ബാറിന്റെ ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 2018 ജൂലൈയില്‍ കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം ബേക്കറിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമ കളര്‍ ചേര്‍ത്ത മിക്‌സ്ചര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഉടമയ്‌ക്കെതിരെ ഫുഡ്
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; കുറ്റ്യാടിയിൽ ഒരു സ്ഥാപനം അടപ്പിച്ചു (വീഡിയോ കാണാം)
കുറ്റ്യാടി: കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയ സോപാനം ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനം അടപ്പിച്ചു. തിളപ്പിച്ച വെളിച്ചെണ്ണ, ശർക്കര, അരി, കടല പരിപ്പ് എന്നിവ ലോ ഗ്രേഡ് പ്ലാസ്റ്റിക് കവറിലാക്കി ലോ ഗ്രേഡ് പ്ലാസ്റ്റിക് അച്ചുകളിലേക്ക് മാറ്റുന്നതാണ് അവിടെ കണ്ടതെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ