Tag: Food Poison
വിവാഹ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവം: ലോക്ക് ചെയ്ത കിണറില്‍ നിന്ന് വെള്ളം ഉപയോഗിച്ചു, പേരാമ്പ്രയിലെ ഓഡിറ്റോറിയം പൂട്ടിച്ച് ആരോഗ്യവകുപ്പ്
പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധയുണ്ടായത് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളം ഉപയോഗിച്ചത് മൂലം. മുമ്പ് ആരോഗ്യ വകുപ്പ് ലോക്ക് ചെയ്ത കിണറില്‍ നിന്ന് വെള്ളമെടുത്ത് ഉപയോഗിച്ചതിനാലാണണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരിത് കുമാര്‍ പേരാമ്പ്ര ഡോട്ട് ന്യൂസിനോട് പറഞ്ഞു. വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സുരഭി ഓഡിറ്റോറിയം നിലവില്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചിരിക്കുകയാണ്.
കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയെന്ന് സംശയം; ഇതുവരെ ചികിത്സ തേടിയത് നൂറുകണക്കിന് ആളുകള്‍; പ്രതിരോധ മാർഗങ്ങൾ അറിയാം
പേരാമ്പ്ര: കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സംശയം. കല്യാണം നടന്ന വീട്ടിലെ വെള്ളം പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം
കായണ്ണയില്‍ വിവാഹവീട്ടില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍, ഒരു കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
പേരാമ്പ്ര: കായണ്ണയില്‍ വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ് എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ