Tag: food poision
പേരാമ്പ്രയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സതേടിയത്. ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളത്തില്‍നിന്നാണ് പ്രശ്‌നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളംപേര്‍ക്കാണ് പ്രശ്‌നമുള്ളതായി
ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും; പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടവരില്‍ കോഴിക്കോട് സ്വദേശികളും
കോഴിക്കോട്: എറണാകുളം പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവന്നവരില്‍ കോഴിക്കോട് സ്വദേശികളും. കോഴിക്കോട് പെരിങ്ങളം സ്വദേശി രാഹുലിനും കൂട്ടുകാര്‍ക്കുമാണ് ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും അനുഭവപ്പെട്ടത്. എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്നവഴിയാണ് ഇവര്‍ മജിലിസില്‍ നിന്ന് ഭക്ഷണം കഴിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മന്തി മാത്രമാണ് ഹോട്ടലില്‍ നിന്ന്
ഭക്ഷ്യവിഷബാധയെന്ന് സംശയം; പാപ്പിനിശ്ശേരിയിൽ ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
പാപ്പിനിശ്ശേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി വീടുകളിൽ നിന്നും കൊണ്ടുവന്ന പൊറോട്ട, ചിക്കൻ , മയോണൈസ് എന്നീ ഭക്ഷണ സാധനങ്ങൾ പങ്കിട്ടു കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം.പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വിദ്യാർഥികളുളളത്.ആരുടെയും നില
കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായി, കാസര്‍കോട് പതിനെട്ടുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (18) ആണ് മരിച്ചത്. ഡിസംബര്‍ 31ന് രാത്രി ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. സഹോദരന്‍ ഉള്‍പ്പെടെ നാലുപേരാണ് കുഴിമന്തി കഴിച്ചത്. ഇതില്‍ സഹോദരന്
മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; നാദാപുരത്ത് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
നാദാപുരം: കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ്
കായണ്ണയിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
കായണ്ണബസാര്‍: കായണ്ണയില്‍ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെയെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരോഗ്യനില ഗുരുതരമായതിനെ