Tag: flood

Total 5 Posts

ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

ചൊക്ലി: ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. മേക്കരവീട്ടിൽ താഴെ കുനിയിൽ കെ ചന്ദ്രശേഖരനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. ഇന്ന് രാവിലെയാണ് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: റീന, മക്കൾ: രാഹുൽ, റിതിൻ, റോസ്ന

സ്കൂൾ വിട്ട് സുഹൃത്തിനൊപ്പം നടന്നുപോകവെ ഒഴുക്കിൽപെട്ടു, അപകടം മീനച്ചിലാറ്റിന് 25 മീറ്റർ അകലെ; ആറാംക്ലാസ് വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ (വീഡിയോ കാണാം)

കോട്ടയം: കോട്ടയത്ത് ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ. മഴവെള്ളത്തിൽ ഒഴുക്കിൽപെട്ട തണ്ണീർപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോളെയാണ് നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷിച്ചത്. പൂഞ്ഞാർ പനച്ചിപ്പാറയിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. എസ്.എം.വി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാവ്യ. സുഹൃത്തിനൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. കനത്ത മഴയിൽ വാഹനത്തിന് കടന്നുപോകാനായി

കുത്തിയൊലിച്ച് വെള്ളം, കരകവിഞ്ഞ് വിലങ്ങാട് പുഴ; മഴവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നാദാപുരം: ചുവന്ന നിറത്തിൽ കുത്തിയൊലിച്ചെത്തി വെള്ളം. പനങ്ങാട് മേഖലയിൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. വിലങ്ങാട് ടൗണിൽ നിന്നുള്ള ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. ഇന്ന് വെെകീട്ട് മൂന്ന് മണിമുതൽ വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം

വിലങ്ങാട് കനത്ത മഴയും മഴവെള്ളപ്പാച്ചിലും, പാലം മുങ്ങി; പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, ഭീതിയിൽ മലയോര മേഖല

നാദാപുരം: വിലങ്ങാട് മലയോര മേഖലയെ ഭീതിയിലാഴ്ത്തി അതിശക്ത മഴയും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും. വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. മലവെള്ളപ്പാച്ചലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. കടകളിൽ വെള്ളം കയറിയത് നാശനഷ്ടങ്ങൾക്കിടയാക്കി. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാൽ വാളൂക്ക്പാലം വെള്ളത്തില്‍

സംസ്ഥാനത്ത് ഈ വര്‍ഷവും മിന്നല്‍ പ്രളയത്തിന് സാധ്യത, മേഘവിസ്‌ഫോടനവും ഉണ്ടായേക്കാം; മുന്നറിയിപ്പുമായി കാലാവസ്ഥാ പഠനം

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവർഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ട്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്‍റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക

error: Content is protected !!