Tag: flight
നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് പറന്നുയരും; അഭിമാനമായി ജി.എസ്. സ്മിത
നടുവണ്ണൂര്‍: നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് ഉയരങ്ങള്‍ കീഴടക്കാനായി പറന്നുയരും. കൊച്ചി മുസ്‌റിസ് ബിനാലെയുടെ പെരുമയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 – 800 വിമാനം പറക്കുമ്പോള്‍ അതിന്റെ വാലറ്റത്തെ ചിറകുകളില്‍ ഇനി കാവില്‍ കുളമുള്ളതില്‍ ജി.എസ്. സ്മിതയെന്ന അനുഗ്രഹീത ചിത്രകാരിയുടെ കരവിരുതില്‍ വിരിഞ്ഞ
രണ്ട് വിമാനത്താവളങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ ജാഗ്രതാ നിര്‍ദ്ദേശം, മുക്കാല്‍ മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥ; സൗദിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കി
കോഴിക്കോട് : ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്നുതവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്. എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് വിവരം. കോഴിക്കോട് വിമാനം
കണ്ണൂരിലേക്കുള്ള വിമാനയാത്രക്കിടെ പതിനഞ്ചുകാരനെതിരെ ലൈംഗികാതിക്രമം; എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ പോക്സോ കേസ്
കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം
കരിപ്പൂർ വിമാന ദുരന്തം: അന്വേഷണ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡൽഹി: കരിപ്പൂര്‍ വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
അബുദാബിയിലേക്ക് വരുന്നവര്‍ ഐസിഎ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ്
കോഴിക്കോട്: ഓഗസ്റ്റ് 27നുള്ളില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഐസിഎ വെബ്സൈറ്റില്‍ വിവരങ്ങള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. 27ന് ശേഷം യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് 5 ദിവസം മുമ്പെങ്കിലും ഐസിഎ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും വിമാനകമ്പനി അറിയിച്ചു. പേര്, യാത്ര ചെയ്യുന്ന ദിവസം, വന്നിറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, പാസ്പോര്‍ട്ട് വിവരങ്ങള്‍,വാക്സിനേഷന്‍ വിവരം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു; 50 പേരെ ഡല്‍ഹിയിലെത്തിച്ചത് വ്യോമസേനാ വിമാനത്തിൽ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാന്റ് ചെയ്തത്. അഫ്ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ്: ഡി.ജി.സി.എ യുടെ നിർണായക യോഗം ഇന്ന്
കോഴിക്കോട്: ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ മന്ത്രി സഭ തീരുമാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭ്യമാകും. ഈ മാസം 18 ന് നടന്ന യോഗത്തിലാണ് മന്ത്രി സഭ വ്യോമയാന വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത് . എന്നാൽ ഇത് സംബന്ധമായി കൂടുതൽ നിർദേശങ്ങൾ വിമാനത്താവളം അധികൃതർക്ക് ലഭിക്കേണ്ടതായിട്ടുണ്ട്
യു.എ.ഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; പ്രവാസികള്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് ചാര്‍ജ്ജ്, നിരക്കുകള്‍ 28000 മുതല്‍ 37000 വരെ
കോഴിക്കോട്: കോവിഡിനെ തുടർന്ന് നിർത്തിവച്ച യു.എ.ഇ വിമാന സർവീസുകൾ വ്യാഴാഴ്‌ച പുനരാരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. വ്യാഴാഴ്‌ച പുലർച്ചെ 3.30ന് കരിപ്പൂരിൽനിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിൽ 13 പേർ മാത്രമാണുണ്ടായിരുന്നത്. യുഎഇയിൽനിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് യാത്രാനുമതി. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്.
പ്രവാസികള്‍ക്ക് തിരിച്ചടി; യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ, നോക്കാം വിശദമായി
കോഴിക്കോട്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ സിവിൽ ഏവിയേഷൻെറ സ്ഥിരീകരണം.
യാത്രക്കാരുടെ ശ്രദ്ധക്ക്, ഖത്തറിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ നിബന്ധനകൾ അറിഞ്ഞിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം, വിശദാംശങ്ങള്‍ ചുവടെ
ദോഹ: ഖത്തറില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാനുദ്ദേശിക്കുന്ന എല്ലാവരും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 12ന് പുതിയ യാത്രാനയം നിലവില്‍വന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെന്‍റ നിര്‍ദേശം. പൂര്‍ണമായും വാക്സിനെടുത്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ നിരവധി പേരാണ് വേനലവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നത്. ജൂലൈ എട്ടിനാണ് പുതിയ യാത്രാനയം ഖത്തര്‍