Tag: fish market

Total 3 Posts

‘നല്ലകാലം’ കഴിഞ്ഞു, ചോമ്പാലയിൽ മത്തി വില ഇടിഞ്ഞു; മത്തി ഇനി പഴയതുപോലെ സാധാരണക്കാരന്റെ അടുക്കളയിലേക്ക്

വടകര: ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്’ എന്ന് പറയാറില്ലേ. ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ ചൊല്ല് ചെമ്മീനേക്കാൾ ചേരുന്നത് മത്തിക്കാണ്. ചാടിച്ചാടിപ്പോയ മത്തിയുടെ വില ഇപ്പോൾ പഴയപടിയായിരിക്കുകയാണ്. 400 രൂപയിലധികം ഉയർന്ന മത്തി വില ചോമ്പാലയിലും സമീപ പ്രദേശങ്ങളിലുമുള്ള വിപണികളിൽ ഇപ്പോൾ കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. ഇന്നലെ ചോമ്പാലയിൽ നിന്ന് ഒരു കിലോ മത്തി

മത്തിയുണ്ട്, അയലയുണ്ട്, കാണാന്‍ നല്ല വൃത്തിയുമുണ്ട്; നവീകരിച്ച പേരാമ്പ്രയിലെ മത്സ്യമാര്‍ക്കറ്റില്‍ കച്ചവടം പൊടി പൊടിക്കുന്നു!

പേരാമ്പ്ര: നവീകരണ പ്രവൃത്തികള്‍ക്കുശേഷം ഇന്നലെ ഉദ്ഘടനം കഴിഞ്ഞ പേരാമ്പ്രയിലെ പുതിയ മത്സ്യമാര്‍ക്കറ്റില്‍ കച്ചവടം ആരംഭിച്ചു. ഒരേസമയം അന്‍പതുപേര്‍ക്ക് മത്സ്യവില്‍പ്പന നടത്താനുള്ള സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടമൊരുക്കിയിരിക്കുന്നത്. മേല്‍ക്കൂര ഷീറ്റിട്ട് നിര്‍മിച്ച വിശാലമായ ഹാളും മേല്‍ക്കൂര വാര്‍പ്പുള്ള എട്ട് മുറികളും മാര്‍ക്കറ്റിനകത്തുണ്ട്.മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബും സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്. പേരാമ്പ്ര ബ്ലോക്ക് –

ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമകളിലേക്ക്; പേരാമ്പ്രയിലെ പുതിയ മത്സ്യമാർക്കറ്റ് നാളെ നാടിന് സമർപ്പിക്കും

പേരാമ്പ്ര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന പേരാമ്പ്ര മത്സ്യമാർക്കറ്റ് പുതുമോടിയിലേക്ക്. മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമയാകും. പഞ്ചായത്തിന്റെ മുൻകൈയാൽ നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നാളെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയത്

error: Content is protected !!