Tag: Fire and rescue

Total 8 Posts

അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം അരയാലിനു മുകളിൽ കയറിയ ആൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി

അഴിയൂർ: അഴിയൂർ ചെക്ക് പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെ ഇറക്കി. കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാൽ മരത്തിനു മുകളിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഇയാൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്.പി.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ

നാദാപുരത്ത് രണ്ടിടങ്ങളിലായി പശുക്കൾ കിണറിൻ വീണു; സാഹസികമായി പരിക്കുകളില്ലാതെ പശുക്കളെ പുറത്തെത്തിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ

നാദാപുരം: നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി. നാദാപുരം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ മുള്ളമ്പത്ത് കുനിയൽ അശോകൻ്റെ പശു കിണറിൽ വീണ വിവരം അറിഞ്ഞ് അവിടെയെത്തി പശുവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് മടക്കുന്നതിനിടെയാണ് എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലൻ്റെ പശു കിണറിൽ വീണ വിവരം ഫയർ ഫോഴ്സ് അംഗങ്ങളെ തേടിയെത്തിയത്.

ഓടിയെത്തി നാട്ടുകാര്‍, ജനല്‍ തുരന്ന്‌ തേങ്ങകള്‍ പുറത്തേക്ക് എറിഞ്ഞു; മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു, നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ആയഞ്ചേരി: മംഗലാട് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കിഴക്കയില്‍ സൂപ്പി ഹാജിയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തേങ്ങാക്കൂട. ഉച്ചയോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സൂപ്പി ഹാജിയും വീട്ടുകാരും നാട്ടുകാരെ വിളിച്ചു വരുത്തി. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ

ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം

പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍…. ഒരു മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ അപകടം സംഭവിച്ചേനെ. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59 ഓടെയാണ് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ സ്റ്റേഷനിൽ വരുന്നത്. ഉടന്‍ തന്നെ സ്‌റ്റേഷന്‍

രാത്രിയിൽ പാചകവാതകം ചോർന്ന് വീടാകെ പരന്നു, വീട്ടുകാർ അറിഞ്ഞത് കാലത്ത്; പേരാമ്പ്രയിൽ ഫയർ ഫോഴ്സിൻ്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പേരാമ്പ്ര: രാത്രിയില്‍ പാചക വാതകം ചോർന്ന് വീടാകെ നിറഞ്ഞു. വീട്ടുകാർ അറിഞ്ഞത് കാലത്ത് അഞ്ചുമണിയോടെ വീട്ടുകാർ ഉണർന്നപ്പോൾ. വിവരമറിഞ്ഞ് എത്തിയ പേരാമ്പ്ര അഗ്നി രക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വൻദുരന്തം. പേരാമ്പ്ര കൊടേരിച്ചാല്‍ പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റർ ഓഫാക്കാത്തതിനെ തുടർന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ചോർന്ന് വീട്ടിലെ മുറികളില്‍ നിറഞ്ഞത്. പുലർച്ചെ

പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന

വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ

കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു ട്രാന്‍സ്ഫറായി വടകരയിലേക്ക് പോകുകയാണ്, പക്ഷേ ഇത്തവണ ഇര്‍ഷാദ് ഒപ്പമില്ല” ഇരുവരുടെയും അപൂര്‍വ്വമായ ജീവിതകഥ ഇങ്ങനെ

കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു.ടി.പി വടകരയിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയാണ്. മൂന്നുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ വിട്ടുപിരിയുന്നതിന്റെ നോവുണ്ട് സഹപ്രവര്‍ത്തകര്‍ക്കെല്ലാം. എന്നാല്‍ കൊയിലാണ്ടിയിലെ മറ്റൊരു എഫ്.ആര്‍.ഒ ആയ ഇര്‍ഷാദിനെ സംബന്ധിച്ച് ഈ വേദന കുറച്ചധികമാണ്. ആ സങ്കടം എത്രയെന്നറിയണമെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം അറിയണം. പേരാമ്പ്ര കല്ലോട്

മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി നാദാപുരം അഗ്നിരക്ഷാ സേന

കുറ്റ്യാടി: മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം. റോഡരികില്‍ തീ പിടിക്കുകയും പിന്നീട് നിന്ന് വില്യംപാറ ബംഗ്ലാവിന്റെ വിശാലമായ പാറക്കൂട്ടം നിറഞ്ഞ സ്ഥലത്തെ കാട്ടിലേക്ക് തീ പടര്‍ന്ന് കയറുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ ഉടന്‍ നാദാപുരം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ

error: Content is protected !!