Tag: Fine
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചു; പേരാമ്പ്രയില്‍ രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴ ചുമത്തി
പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇറച്ചിക്കടകള്‍ക്ക് ആരോഗ്യ വകുപ്പ് പിഴ ചുമത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ അറവു മാലിന്യം നിക്ഷേപിച്ചതിനാണ് പഞ്ചായത്ത്, ആരോഗ്യവിഭാഗം അധികൃതര്‍ പതിനായിരം രൂപ പിഴചുമത്തിയത്. പരിശോധനയ്ക്ക് പേരാമ്പ്ര താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ ശരത് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, പഞ്ചാ യത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി
സമ്പർക്കവിലക്ക്; കുറ്റ്യാടിയില്‍ വീട്ടുവരാന്തയിൽ നിന്നയാൾക്ക് 2000 രൂപ പിഴയിട്ട് പോലീസ്
കുറ്റ്യാടി: കോവിഡ് പോസിറ്റിവായ ഗൃഹനാഥന് വീട്ടുവരാന്തയിൽനിന്നതിന് പൊലീസ് 2000 രൂപ പിഴയിട്ടതായി പരാതി. കാവിലുമ്പാറ പൈക്കളങ്ങാടി കറപ്പയിൽ സലീമിനാണ് (47) തൊട്ടിൽപാലം പോലീസ് പിഴയിട്ടത്. അത്യാവശ്യ കാര്യത്തിന് മാസ്കണിഞ്ഞ് കിടപ്പുമുറിയിൽനിന്ന് വീട്ടുവരാന്തയിൽ വന്നുനിന്നപ്പോൾ പൂക്കാട് റോഡിലൂടെ പോയ സി.ഐയും സംഘവും കാണുകയും കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന് പറഞ്ഞ് പിഴയിടുകയുമായിരുന്നെന്ന് സലീം പറഞ്ഞു. കാശില്ലാത്തതിനാൽ പിഴ അടക്കാനായിട്ടില്ല.
കുഞ്ഞുങ്ങളെ ഇനി എങ്ങും കൊണ്ടുപോകരുതേ; പിടിവീണാൽ 2000 പോകും
കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോവുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്