Tag: financial assistance
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിശ്വനാഥന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. കല്‍പ്പറ്റ പ്രോജക്ട് ഓഫീസര്‍ മുഖേന തുക ഉടന്‍ കൈമാറും. യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന് അറിയിച്ചു. സംഭവത്തെപ്പറ്റി ജില്ലാ
ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് ഒരു കൈത്താങ്ങ്; കോടേരിച്ചാലിലെ വടക്കെഎളോല് മീത്തല്‍ രജിന്‍ലാലിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
പേരാമ്പ്ര: ബഹ്റൈനില്‍ വെച്ച് മരണപ്പെട്ട കോടേരിച്ചാലിലെ വടക്കെഎളോല് മീത്തല്‍ രജിന്‍ലാലിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി. കുടുംബത്തിനായി നോര്‍ക്കറൂട്ട്സ് നല്കുന്ന ഒരു ലക്ഷത്തിന്റെ ധന സഹായം കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയ വൈസ് പ്രസിഡന്റ് എം.സി ഉണ്ണികൃഷ്ണന് കുടുബത്തിന് കൈമാറി. ചടങ്ങില്‍ കോവൂമ്മല്‍ ഹരിദാസന് അധ്യക്ഷത വഹിച്ചു വി.വി രഘുനാഥ്, വിനോദന്‍, പ്രദീഷ്. എന്നിവര്‍
സൗദിയിൽ അന്തരിച്ച ചക്കിട്ടപാറ സ്വദേശിയുടെ കുടുoബത്തിന് നവോദയയുടെ കൈത്താങ്ങ്; ധനസഹായം കൈമാറി
പേരാമ്പ്ര: രണ്ട് മാസം മുന്‍പ് സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശി പടിയറ കുരുവിളയുടെ കുടുംബത്തിന് ധനസഹായം നല്കി. അല്‍ ഹസ്സ നവോദയ ഹരത് യൂണിറ്റ് അംഗമായിരുന്ന കുരുവിളയുടെ മരണാനന്തരം നവോദയയാണ് കുടുംബത്തിന് ധനസഹായം നല്‍കിയത്. എം.എല്‍.എ ടി.പി.രാമകൃഷ്ണന് പണം കുടുംബത്തിന് കൈമാറി. പണം എം.എല്‍.എ ടി.പി.രാമകൃഷ്ണന് കൈമാറി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍,
വടകര പൊന്മേരി പറമ്പിൽ സജീവന്റെ മരണം; കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം
വടകര: വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച പൊന്മേരി പറമ്പിൽ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.