Tag: FILM

Total 21 Posts

‘ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കാരണം കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത അത്രയേറെയായിരുന്നു’; ചക്കിട്ടപ്പാറ സ്വദേശിയും സംവിധായകനുമായ ജിന്റോ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ചക്കിട്ടപ്പാറ: പല്ലൊട്ടി പല്ലൊട്ടി 90സ് കിഡ്സ്‌ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഡാവിഞ്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ചക്കിട്ടപ്പാറ സ്വദേശിയും തിരക്കഥാകൃത്തും അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ്. നാടകത്തെയും സിനിമയെയും ഒരേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഡാവിഞ്ചിയെ ആദ്യം കണ്ടു മുട്ടിയതും തുടര്‍ന്ന് ഒപ്പം പ്രവര്‍ത്തിച്ചതുമെല്ലാം സ്‌നേഹപൂര്‍വ്വം

‘ഏതം’ ഇന്ന് തിയേറ്ററുകളിൽ; ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമെന്ന് സംവിധായകൻ വടകര സ്വദേശി പ്രവീൺ ചന്ദ്രൻ

വടകര: എം.ടി-ഹരിഹരൻ ചിത്രമായ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ വടകര ചെമ്മരത്തൂർ സ്വദേശി പ്രവീൺ ചന്ദ്രൻ മൂടാടി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ഏതം’ ഇന്നുമുതൽ പ്രദർശനത്തിന് എത്തുന്നു. ചിത്രകാരന്റെയും നർത്തകിയുടെയും പ്രണയം പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രവീൺ ചന്ദ്രൻ പേരാമ്പ്ര ന്യൂസ് ഡോട്‌ കോമി നോട് പറഞ്ഞു. ഏതം

ദൃശ്യങ്ങൾ എല്ലാം പരിശോധിച്ചു, എന്നിട്ടും പ്രതികളെക്കുറിച്ച്‌ വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം; സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമ കേസിൽ അന്വേഷണം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് മാളിൽ സിനിമ പ്രമോഷനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച്‌ വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം. ദൃശ്യങ്ങളെല്ലാം പരിശോധിച്ചിട്ടും പ്രതികളെ പറ്റി വ്യക്തത വന്നിട്ടില്ല. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അക്രമിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പരിപാടിക്കെത്തിയെ 20ഓളം ആളുകളുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍

‘അച്ഛന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് എനിക്ക് ജാതിയും മതവും തരാതിരുന്നത്, വടകര ഭാഷ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു, എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ഒരു ചെറിയ സിനിമയാണ് ഇത്’; ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് എന്ന ചിത്രത്തിലെ താരം നടുവണ്ണൂര്‍ സ്വദേശിനി അന്ന ഫാത്തിമ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ ജിയോ ബേബി സംവിധാനം ചെയ്ത് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അച്ചുവിനെ അവതരിപ്പിച്ചത് നടുവണ്ണൂരിനടുത്ത് കരുവണ്ണൂര്‍ സ്വദേശിനിയായ അന്ന ഫാത്തിമയാണ്. സംവിധായകന്‍ സുരേഷ് അച്ചൂസിന്റെയും അഡ്വ. ജ്യോതിയുടെയും മകളാണ് അന്ന ഫാത്തിമ. അച്ഛന്‍ സുരേഷ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്

‘കോയിക്കോടന്‍ രീതിയില്‍ മിണ്ടാന്‍ പറ്റുമോ ഇങ്ങക്ക്’; എന്നാല്‍ ബേസില്‍ ജോസഫ് നായകനാവുന്ന സിനിമയില്‍ അഭിനയിക്കാനൊരു അവസരമുണ്ട്

ബേസില്‍ ജോസഫ് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് തിരക്കഥയെഴുതി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നൈസാം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കോഴിക്കോടന്‍ ഭാഷ സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന. വ്യത്യസ്ത പ്രായപരിധിയില്‍പ്പെട്ട നിരവധി പേര്‍ക്ക് അവസരമുണ്ട്. കോസ്റ്റിങ് കാളിന്റെ പോസ്റ്റര്‍ ബേസില്‍

പയ്യോളിയിൽ സിനിമയുടെ വസന്തം; വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ

പയ്യോളി: പയ്യോളിയിൽ ഇത് സിനിമയുടെ വസന്തം. വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ചലച്ചിത്ര അക്കാഡമിയുടെയും മൊണ്ടാഷ് ഫിലിം സൊസൈറ്റി മേലടിയുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ ആരംഭിക്കും. ഇതോടനുബന്ധിച്ച്‌ ചലച്ചിത്ര പ്രദർശനം, ഓപ്പൺ ഫോറം, ചർച്ച എന്നിവയുണ്ടാവും. ക്യാമ്പ് നാളെ

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയ രജില്‍ കെ.സിയെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

പേരാമ്പ്ര: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2020ല്‍ മികച്ച ടെലിഫിലിം സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുക്കപ്പെട്ട രജില്‍ കെ. സി യെ ഡി.വൈ.എഫ്.ഐ കുത്താളി മേഖല കമ്മറ്റി അനുമോദിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷ് മാസ്റ്റര്‍ ഉപഹാരം നല്‍കി ബ്ലോക്ക് സെക്രട്ടറി എം. എം ജിജേഷ് ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സി.കെ രൂപേഷ്, കെ പ്രിയേഷ്

കയ്യടി നേടി കൊയിലാണ്ടിയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയുടെ ചലച്ചിത്രമേള; ഇനി ലക്ഷ്യം സിനിമ

സിനിമയെ സ്‌നേഹിക്കുന്ന, സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയ കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും 15 യുവാക്കള്‍, അവരുടെ കോവിഡ് കാല ചിന്തകള്‍ രൂപപ്പെടുത്തിയതാണ് കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരള എന്ന കൂട്ടായ്മ. ഈ കൂട്ടായ്മയുടെ പ്രഥമ സംരംഭമായ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ 2020-21ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് കാലത്ത് അടച്ചിടപ്പെട്ട സമയത്ത് ഷോര്‍ട്ട്ഫിലിം എന്ന ആശയത്തെ ചേര്‍ത്തുപിടിക്കുകയും

പ്രേമൻ മുചുകുന്ന് പറയുന്നു, മഹാമാരിയുടെ കാലത്ത് അശ്രദ്ധ കൊണ്ട് ജീവിതം ഇല്ലാതാക്കല്ലേ…

കൊയിലാണ്ടി: കൊവിഡ് കാലത്ത് അശ്രദ്ധ കൊണ്ട് നിസ്സഹായ ജീവിതങ്ങളെ കുരുതി കൊടുക്കരുത് എന്ന മുന്നറിയിപ്പ് സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദി വീല്‍ എന്ന ചിത്രം. പ്രേമന്‍ മുചുകുന്നു കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. കഥാപാത്രങ്ങളുടെ തെരെഞ്ഞെടിപ്പിലും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന ഇരയുടെ പേര് കണ്ടെത്തുന്നതില്‍ പോലും വളരെയധികം ശ്രദ്ധ ചെലുത്താന്‍ ചിത്രത്തിന് കഴിഞ്ഞു.

‘മുംബൈക്കര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

മുംബൈ : കോവിഡ് കാലഘട്ടത്തില്‍ പൂര്‍ണ്ണമായും മുംബൈയില്‍ ചിത്രീകരിച്ച സിനിമ എന്ന രീതിയില്‍ ശ്രദ്ധ നേടിയ ആക്ഷന്‍ ത്രില്ലര്‍ ‘ മുംബൈക്കര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച മുംബൈക്കര്‍ ഒരു ദിവസം തന്നെ ഒന്നിലധികം ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഒറ്റ ദിവസം 14

error: Content is protected !!