Tag: filed a complaint
ബസ് യാത്രയ്ക്കിടെ കരുവണ്ണൂര്‍ സ്വദേശിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: ബസ് യാത്രയ്ക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കരുവണ്ണൂര്‍ വലിയപറമ്പില്‍ ചന്ദ്രികയുടെ രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട്ടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസില്‍ പുതിയപ്പുറത്തുനിന്ന് കയറിയ ചന്ദ്രിക മുളിയങ്ങലിലാണ് ഇറങ്ങിയത്. ഇതിനിടയിലാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട്, ബസില്‍നിന്ന് മാലയുടെ ലോക്കറ്റ് മാത്രം ലഭിച്ചു. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. അടുത്തിടെയായി ഈ റൂട്ടുകളില്‍
സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് തൊഴിലുറപ്പ് ജോലിയ്ക്ക് പോയി, തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ തകര്‍ത്ത നിലയില്‍; എരവട്ടൂരില്‍ ഭിന്നശേഷിക്കാരന്റെ സ്‌കൂട്ടര്‍ നശിപ്പിച്ചതായി പരാതി
പേരാമ്പ്ര: ഭിന്നശേഷിക്കാരന്റെ സ്‌കൂട്ടര്‍ തകര്‍ത്തതായി പരാതി. എരവട്ടൂരിലെ തട്ടാന്‍കണ്ടി പ്രദീപന്റെ സ്‌കൂട്ടറാണ് തകര്‍ത്തത്. സ്‌കൂട്ടറിന്റെ മാഡ്ഗാഡുകളും സിറ്റും നശിപ്പിച്ച നിലയിലാണുള്ളത്. തൊഴിലുറപ്പു ജോലിയ്ക്ക് പോവുന്ന പ്രദീപന്‍ ചങ്ങരത്തു കുന്ന് ഭാഗത്ത് റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ജോലിയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തി നോക്കുമ്പോളാണ് സ്‌കൂട്ടര്‍ നശിപ്പിച്ചതായി കണ്ടത്. സംഭവത്തില്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. [d4]
പഴക്കടയിലേക്ക് ലോഡ് സ്വയം ഇറക്കി; നരിക്കുനിയില്‍ കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി
നരിക്കുനി: നരിക്കുനിയില്‍ സ്വയം ലോഡിറക്കിയതിന്റെ പേരില്‍ പഴക്കട ഉടമയെ ചുമട്ടു തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നരിക്കുനി സ്വദേശി സദഖത്തുള്ളയ്ക്കാണ് പരിക്കുപറ്റിയത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തമായി ലോഡിറക്കിയാല്‍ ഇനിയും ആക്രമിക്കുമെന്ന് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും സദഖത്തുള്ള പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ലോഡിറക്കുന്നതിനിടയില്‍ സി.ഐ.ടി യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകളില്‍പ്പെട്ട
“മുറിയില്‍ കറങ്ങുന്ന ഫാന്‍ ഉടന്‍ ഓഫാകും”- നിമിഷങ്ങള്‍ക്കുള്ളില്‍ ഫാന്‍ ഓഫ്, ‘വാട്ട്സ് ആപ്പ് മെസേജിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി കൊല്ലത്ത് ഒരു കുടുംബം
കൊല്ലം: കൊല്ലം ജില്ലയില്‍ അതി വിചിത്രമായ പരാതിയുമായി ഒരു കുടുംബം. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുന്നത്. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും
”ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണം”; എസ്.പിയെ നേരിട്ട് കണ്ട് പരാതി നല്‍കിയെന്ന് മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ അമ്മ ശ്രീലത
കോഴിക്കോട്: ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും