Tag: festival
ഉത്സവ ലഹരിയില്‍ നാട്; മരുതേരി മാടത്തുംചാല്‍ കാവ് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി
പേരാമ്പ്ര: ഏപ്രില്‍ ഏഴിന് നടക്കുന്ന മരുതേരി മാടത്തുംചാല്‍ കാവ് പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറ്റി. തറോല്‍ ശശി, എന്‍ പി ശശി, ടി പത്മനാഭന്‍, എം.കെ രാജന്‍, എം.കെ ദിവാകരന്‍, എം.കെ കുഞ്ഞിക്കണ്ണന്‍, പി രാഗേഷ്, ഞാണിയമ്പത്ത് ശശി, പി മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ ഏഴിന് രാവിലെ ആറിന് മഹാഗണപതി ഹോമം.
വരും ദിനങ്ങള്‍ ഉത്സവ ലഹരിയില്‍; പേരാമ്പ്ര പാണ്ടിക്കോട് കൂളിമുത്തപ്പന്‍- ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി, പ്രധാന ചടങ്ങുകള്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍
പേരാമ്പ്ര: പാണ്ടിക്കോട് കൂളിമുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാര്‍ച്ച് 30,31, ഏപ്രില്‍ 1,2 തിയ്യതികളില്‍ നടക്കും. ഉത്സവച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് മാര്‍ച്ച് 25ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി ദീപം തെളിയിച്ച് കൊടിയേറ്റ ചടങ്ങ് നടത്തി. മാര്‍ച്ച് 30ന് കലവറ നിറയ്ക്കല്‍ ചടങ്ങാണ്. രാവിലെ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 31ന് രാവിലെ ഇളനീര്‍ക്കുലമുറി. വൈകുന്നേരം 5.30ന്
ഉത്സവനാളുകള്‍; കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന- ഇളനീര്‍ക്കുലമുറി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
നടുവണ്ണൂര്‍: കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ഇളനീര്‍ക്കുലമുറിയും മാര്‍ച്ച് 18 മുതല്‍ 30 വരെ നടത്തും. 18 മുതല്‍ 22-വരെ നവീകരണകലശവും 23-ന് പ്രതിഷ്ഠാദിനാഘോഷവുമാണ് നടക്കുക. ഉച്ചയ്ക്ക് പ്രസാദഊട്ട്, ഏഴിന് തായമ്പക, എട്ടിന് പാണ്ടിമേളത്തോടെ പുറത്തെഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും. 24-ന് വൈകുന്നേരം ആറിന് ആഘോഷവരവ്, 6.30-ന് മേല്‍ശാന്തി ആയമഠത്തില്ലത്ത് ശ്രീനിവാസന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം, ഏഴിന്
എടവരാട് ദേശം ഇനി അഞ്ചുനാള്‍ ഉത്സവലഹരിയില്‍; ഈശ്വരന്‍ കൊയിലോത്ത് ശ്രീ നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം
എടവരാട്: എടവരാട് ഈശ്വരന്‍ കൊയിലോത്ത് ശ്രീ നാഗകാളി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്നു മുതല്‍ മാര്‍ച്ച് 14 വരെ അഞ്ച് ദിവസങ്ങലിലാണ് ഉത്സവം നടക്കുന്നത്. വൈകുന്നേരം 5മണിയ്ക്ക് ബാണത്തൂരില്ലത്ത് ഉണ്ണിമാധവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റ ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുന്നത്. 6മണിക്ക് സഹസ്രദീപ സമര്‍പ്പണവും 7മണിക്ക് തൊടുവയില്‍മുക്ക് അയ്യപ്പ ഭജനമഠത്തില്‍ നിന്ന്
ഇനി അടുത്ത വര്‍ഷത്തെ ആഘോഷത്തിനായുള്ള കാത്തിരിപ്പ്; പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് സമാപനം
പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് സമാപനമായി. ഇന്നലെ നടന്ന ആനയും താളമേളങ്ങളും നിറഞ്ഞ ആഘോഷ വരവുകളിലും ക്ഷേത്ര ചടങ്ങകളിലും നിരവധിപേര്‍ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയ കാര്‍ണിവെല്ലില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തില്‍ തോറ്റംപാട്ട്, ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചപ്പാട്ട്, മലക്കളി എന്നിവയ്ക്ക് ശേഷം നായാട്ടിന് ഇറങ്ങലും നായാട്ടുവരവും നടന്നു. ഉച്ചയ്ക്കു ശേഷം കരടി
പേരാമ്പ്രയില്‍ ഇന്ന് ഗാനമേളയും സാമ്പിള്‍ വെടിക്കെട്ടും
പേരാമ്പ്ര: പേരാമ്പ്ര ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഭക്തി ഗാനമേള നടക്കും. ഇന്ന് രാത്രി എട്ടു മണിക്ക് നടക്കുന്ന ഗാനമേള ശ്രീരാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് ആന്റ് ആട്‌സിക്കാണ് അവതരിപ്പിക്കുന്നത്. പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ ശ്രീജിത്ത് കൃഷ്ണയാണ് ഗാനമേള നയിക്കുന്നത്. ക്ഷേത്രത്തിലും ഇന്ന് വിവിധ പരിപാടികള്‍ നടക്കും. വൈകുന്നേരം
നാടാകെ ആഘോഷ ലഹരിയിലേക്ക്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറഉത്സവം കൊടിയേറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ആയമഠത്തില്‍ മുരളീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടന്നു. ഇന്നും നാളെയും ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ദുര്‍ഗ്ഗാദേവിക്ക് പൂജകള്‍, ഗുളികന് നൈവേദ്യം എന്നിവയും ഫെബ്രുവരി 27 ന് വിശേഷാല്‍
താളമേളങ്ങളുടെ ദിനങ്ങളിലേക്ക്; പേരാമ്പ്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കൊടിയേറി
പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 10.30ന് ക്ഷേത്ര സന്നിധിയിലാണ് കൊടിയേറ്റ് നടന്നത്. ഇന്നു മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ഉത്സവാഘോഷം നടക്കുന്നത്. ഇതോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. കിഴിഞ്ഞാണ്യം നരസിംഹക്ഷേത്രസന്നിധിയില്‍നിന്ന് തുടങ്ങിയ ഘോഷയാത്ര എളമരാരന്‍കുളങ്ങര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉത്സവത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തായമ്പക, ചുറ്റെഴുന്നള്ളത്ത്, ദൃശ്യവിരുന്ന്, സോപാനസംഗീതം എന്നിവ
ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ പ്രധാന തിരുനാളിന് ഇന്ന് തുടക്കം; പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടക്കും
ചക്കിട്ടപാറ: സെന്റ് ആന്റണീസ് ഇടവക തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ മുതല്‍ പ്രാര്‍ത്ഥനകളും പ്രത്യേക പരിപാടികളും നടക്കും. 6.30 വിശുദ്ധ കുര്‍ബാന, സന്ദേശം, വൈകീട്ട് 4.30 ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്, സെമിത്തേരി സന്ദര്‍ശനം, 7.15 സാമൂഹിക നാടകം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ചടങ്ങുകള്‍. നാളെ രാവിലെ 6.30
കരിയാത്തന്‍ തിറയും പരദേവത തിറയും നിറഞ്ഞാടി, ഭക്തിസാന്ദ്രമായി നാട്; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് സമാപനം, ശ്രീലാല്‍ മേപ്പയ്യൂര്‍ പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്
മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറയാട്ടത്തോടെ മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ മീത്ത കലശം വരവ്, കരിയാത്തന്‍ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം എന്നിവ നടന്നു. തുടര്‍ന്ന് ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക്