Tag: Farming
കൊയ്ത്തുയന്ത്രമില്ല; വിളഞ്ഞപാടം കൊയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍
മേപ്പയൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പുവയലിലും കഴുക്കോട് വയലിലും കൊയ്ത്ത് യന്ത്രത്തിനായി കര്‍ഷകരുടെ കാത്തിരിപ്പ്. ഒരു മാസത്തോളമായി വിളഞ്ഞപാടം കൊയ്ത് കിട്ടാന്‍ കര്‍ഷകര്‍ യന്ത്രം വരുന്നത് കാത്തിരിക്കുകയാണ്. രണ്ടാംവിളയായി മകരം കൃഷി ചെയ്ത സ്ഥലങ്ങളാണിത്. രണ്ടിടത്തുമായി 150-ഓളം ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ കൊയ്യേണ്ട നെല്ലാണ് ഫെബ്രുവരി ആദ്യവാരം കഴിഞ്ഞിട്ടും കൊയ്‌തെടുക്കാന്‍ സാധിക്കാതെ കിടക്കുന്നത്.
കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും നെല്‍കൃഷി ആരംഭിച്ചു. പാടശേഖരത്തില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സെക്രട്ടറി
ലോഹ്യ യൂത്ത് ബ്രിഗേഡ് ജൈവകൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി
തുറയൂര്‍: കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയെയും ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തെയും അതിജീവിക്കുന്നതിന് സ്വയം പര്യാപ്തതയിലേക്കുള്ള ചുവടുവെപ്പായി എല്‍.വൈ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഹ്യ യൂത്ത് ബ്രിഗേഡ് തുറയൂരിലെ മൂന്നര ഏക്കര്‍ കൃഷിയിടത്തില്‍ നടത്തിയ വിവിധ തരത്തിലുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീണ്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്