Tag: excise
ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ
വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ
ന്യൂയർ സ്പെഷൽ ഡ്രൈവ് ശക്തം; വടകര സാൻഡ്ബാങ്ക്സ് ഭാഗങ്ങളിൽ ബോട്ടുകൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ പരിശോധന
വടകര: വടകര എക്സൈസ് സർക്കിൾ , വടകര റെയിഞ്ച് , വടകര കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി വടകര സാൻഡ്ബാങ്ക്സ് ഭാഗങ്ങളിൽ ബോട്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ക്രിസ്മസ് ന്യൂയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു പരിശോധന. കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തില്ല. വടകര സർക്കിൾ ഇൻസ്‌പെക്ടർ പ്രവീൺ. പി. എം
കോട്ടപ്പള്ളി ചന്തുമലയിൽ നിന്ന് ചാരായം പിടികൂടിയ കേസ്; പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു
വടകര: കോട്ടപ്പള്ളി ചന്തുമലയിൽ നിന്ന് ചാരായം പിടികൂടിയ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. കോട്ടപ്പള്ളി പാറച്ചാൽ മീത്തൽ അശോകനെയാണ് (48) വടകര അസി. സെഷൻസ് കോടതി വിട്ടയച്ചത്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2019 സപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസറും
നാദാപുരം റോഡ് കെടി ബസാറിൽ വൻ മദ്യവേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
വടകര: നാദാപുരം റോഡ് കെടി ബസാറിൽ ലോറിയിൽ കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കന്യാകുമാരി പാലൂർ സ്വദേശി പ്ലാഗത്ത് വീട്ടിൽ പുരുഷോത്തമനാണ് അറസ്റ്റിലായത്. ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പുലർച്ചെ നടന്ന എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാവകാശമുള്ള 140.25 ലിറ്റർ വിദേശ
ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവ് ; പാലോളിപ്പാലം, കോട്ടക്കടവ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ
വടകര: കൃസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള എക്സൈസിന്റെ പരിശോധന ശക്തമാകുന്നു. പാലോളിപ്പാലം, കോട്ടക്കടവ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. എറണാകുളം തൃക്കാക്കര സ്വദേശി ദിനേശൻ (62), ആവിതാരേമ്മൽ സൻടു പി എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 11.10 ഓടെ പുതുപ്പണം കോട്ടക്കടവിൽ നടത്തിയ പരിശോധനക്കിടയിൽ നാണു സ്മാരക ബസ്സ്റ്റോപ്പിന് സമീപത്തു നിന്നുമാണ് ദിനേശൻ
കീഴരിയൂരിൽ എക്‌സൈസ് പരിശോധന; 275 ലിറ്റർ വാഷ് കണ്ടെത്തി
കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും പാർട്ടിയുമാണ് ഇയ്യാലോൽ
പുതുപ്പണത്ത് ഓട്ടോറിക്ഷയിൽ മദ്യം കടത്താൻ ശ്രമം; അഴിയൂർ സ്വദേശി റിമാൻഡിൽ
വടകര : പുതുപ്പണത്ത് ഓട്ടോറിക്ഷയിൽ മദ്യം കടത്താൻ ശ്രമിച്ച അഴിയൂർ സ്വദേശി റിമാൻഡിൽ. അഴിയൂർ രയരോത്ത് വീട്ടിൽ ആർ. ഷാജിയാണ് റിമാൻഡിലായത്. ഓട്ടോറിക്ഷയിൽ നിന്ന് 48 കുപ്പികളിലായി 18 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വടകര സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലും സംഘവും കോട്ടക്കടവ് പുതുപ്പണം എം.
എക്സൈസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു; തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
തലശ്ശേരി: എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി ഷാഹിൻ ഷബാബ് സി കെ (25) ആണ് പിടിയിലായത്. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിൻറെ കണ്ണു വെട്ടിച്ച് മയക്കുമരുന്നുമായി ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി
പാനൂരിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; വില്പനയ്ക്കെത്തിച്ച ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
പാനൂർ: പാനൂരിൽ ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാനൂരിലെ മീത്തലെ വീട്ടിൽ നജീബാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. വില്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗൺ ഷുഗർ എക്സൈസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വഡിന് ലഭിച്ച
കൊയിലാണ്ടി കീഴരിയൂരിലെ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 240 ലിറ്റർ വാഷ്; പരിശോധന നടത്തിയത് എക്‌സൈസ് സംഘം
കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രവീൺ ഐസക്കും പാർട്ടിയുമാണ് കല്ലങ്കി മേഖലയിൽ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ കാടുകൾക്കുള്ളിൽ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്.