Tag: exam

Total 11 Posts

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. Description:

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറുമാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയിൽവേ, ബാങ്കിംഗ് etc.) എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസ്സുകൾ നടത്തുന്നു. പട്ടികജാതി/ വർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

പഠിച്ച് തുടങ്ങാം; ഓണപ്പരീക്ഷ ആഗസ്റ്റ് 16 മുതല്‍ 24 വരരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ക്ക് ആഗസ്റ്റ് 16ന് തുടക്കമാവും. 24 വരെയാണ് പരീക്ഷകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിതല പരീക്ഷകള്‍ ഓഗസ്റ്റ് 16 മുതലും എല്‍പി പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ്

കളിച്ച് സമയം കളയേണ്ട, ഇനിയുള്ള ചുരുങ്ങിയ ദിവസം പഠനത്തിനായി മാറ്റിവെക്കാം; സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍, 31ന് സ്‌കൂള്‍ അടക്കും

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) യോഗത്തില്‍ ധാരണ. 31ന് സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക

ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങൾ നാളെ; നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് നാല് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി നാലിന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഓ.എം.ആര്‍ പരീക്ഷ ഒഴികെ 2022 ഫെബ്രുവരി ഒന്ന് മുതല്‍ 19-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി നാലാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്. കൊവിഡ്

എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ ഫൈനല്‍ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

  തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ ഫൈനല്‍ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ തവണത്തെ പരീക്ഷക്ക് 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന

പരീക്ഷകള്‍ മാറ്റി

  തിരുവനന്തപുരം: പരീക്ഷാഭവന്‍ 2021 മെയ് മാസത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്. എസ് യു.എസ്.എസ് പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇന്‍ എലിമിന്ററി എഡ്യൂക്കേഷന്‍ രണ്ടാം സെമസ്റ്റര്‍, (അറബ്,ഉറുദു,സംസ്‌കൃതം,ഹിന്ദി) പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  

സര്‍വ്വകലാശാല പരീക്ഷകള്‍ കൂട്ടത്തോടെ മാറ്റി

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല, സാങ്കേതിക സര്‍ലകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എംജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പരീക്ഷകള്‍ മാറ്റി. സംസ്ഥാനത്ത് കൊവിഡ് കണക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യസര്‍വകലാശാലയിലെ എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവച്ചു. മലയാളം സര്‍വകലാശാല നാളെമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷകള്‍

error: Content is protected !!