Tag: Eramala
ഏറാമല തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു
ഏറാമല: തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതനായ കണാരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സുഹാസിനി. മക്കൾ: സുബിഷ, സുബിജേഷ്, സുബീഷ്. മരുമക്കൾ: ചന്ദ്രൻ, പ്രജിഷ, അശ്വതി. സഹോദരങ്ങൾ: ജാനു, ശാന്ത, പരേതനായ പ്രഭാകരൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു. Summary: Koodathil Karunan passed away at Eramala
ഏറാമല തട്ടോളിക്കരയിൽ ഈരായിൻ്റെ മീത്തൽ ഭാസ്കരൻ അന്തരിച്ചു
ഏറാമല: തട്ടോളിക്കര ഈരായിന്റെ മീത്തൽ (കൂടത്തിൽ) ഭാസ്കരൻ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂക്കര ഓട്ടോ ഡ്രൈവർ ആയിരുന്നു. പരേതരായ കുഞ്ഞികണ്ണൻ്റെയും നാണിയുടെയും മകനാണ്.ഭാര്യ ബിന്ദു. മക്കൾ: ബബിത്ത്, വിഷ്ണു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാഘവൻ, ലീല, ഗീത. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Erayinte Meethal Bhaskaran Passed away at
പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ.കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം; ഓർമ്മകളിൽ നാട്
ഏറാമല: ആർ ജെ.ഡിയുടെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് ടി എൻ. കണ്ണൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗം ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൻ മാസ്റ്ററുടെ വസതിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ടി.പി വി
നാടിനെ ചേർത്തു നിർത്തിയതിനുള്ള സ്നേഹം; എക്സലൻസ് അവാർഡ് നേടിയ ഏറാമല സഹകരണ ബാങ്കിന് നാടിൻ്റെ സ്നേഹാദരം
ഓർക്കാട്ടേരി: കേരളത്തിലെ പ്രാഥമിക സഹകരണബാങ്കുകൾക്കുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് (സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം) നേടിയ ഏറാമല സഹകരണബാങ്കിന് ഏറാമലയിലെ പൗരാവലി സ്നേഹാദരം നൽകി. കച്ചേരി മൈതാനിയിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്കിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി. പൗരാവലിയുടെ
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക; എ.ഐ.ടി.യു.സി നേതൃത്വത്തിൽ ഏറാമല പഞ്ചായത്ത് ഓഫീസിൽ ധർണ്ണ
ഏറാമല: എ.ഐ.ടി.യു.സി കെട്ടിട നിർമ്മാണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏറാമല പഞ്ചായത്ത് ഓഫീസിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെസ്സ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയിലെ വിവിധ ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. എൻ.കെ.മോഹനൻ, ആർ.കെ.ഗംഗാധരൻ, കക്കാട്ട് ബാബു,
ഭിന്നശേഷി കലോൽസവം ആഘോഷമാക്കിഏറാമല പഞ്ചായത്ത്; ബഡ്സ് സ്കൂൾ കെട്ടിടത്തിന് തുകയനുവദിക്കാമെന്ന് ചടങ്ങിൽ കെ.കെ.രമ എം.എൽ.എയുടെ ഉറപ്പ്
ഏറാമല: ഭിന്നശേഷി കലോത്സവം നാടിൻ്റ ഉത്സവമാക്കി മാറ്റി ഏറാമല ഗ്രാമപഞ്ചായത്ത്. ചിലന്നൊലി എന്ന പേരിലാണ് ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്. വടകര എം.എൽ.എ കെ.കെ രമ പരിപാടി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.മിനിക അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി കൂടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ മികവാർന്ന പരിപാടിയായി കലോൽസവം മാറി.ഏറാമല ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സ്വന്തമായി
സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയിൽ ഏറാമലയിൽ കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ചു
ഏറാമല: പ്രമുഖ സോഷ്യലിസ്റ്റ് കൊടക്കാട്ട് ബാലൻ മാസ്റ്ററെ അനുസ്മരിച്ച് നാട്. ഏറാമല തട്ടോളിക്കരയിൽ നടന്ന പരിപാടി എച്ച്.എം.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ദാമോധരൻ അധ്യക്ഷത വഹിച്ചു. കൊടക്കാട്ട് ബാലൻ മാസ്റ്ററുടെ ചരമദിനത്തിൻ്റെ ഭാഗമായാണ് ഏറാമല- 19ാം വാർഡ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും അനുസ്മരണവും സംഘടിപ്പിച്ചത്. പി.പി.പ്രസീത് കുമാർ സ്വാഗതം പറഞ്ഞു.
തട്ടോളിക്കര കളരിക്കുന്നുമ്മൽ ഒ.പി.ഷൈജു അന്തരിച്ചു
ഏറാമല: തട്ടോളിക്കരകളരിക്കുന്നുമ്മൽ ഒ.പി.ഷൈജുഅന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പരേതനായ കൃഷ്ണൻ്റെയും രാധയുടെയും മകനാണ്. ഭാര്യ: സജിന. മക്കൾ: ദേവമാനസ്, ദേവതീർത്ഥ. സഹോദരിമാർ: ഷൈജ (തലശ്ശേരി), ഷൈനി (അഴിയൂർ). സംസ്കാരം ശനിയാഴ്ച രാത്രി 9 മണിക്ക് വിട്ടു വളപ്പിൽ നടന്നു. O.P.Shaiju passed away in Thattolikara Kalarikinnammal
പഴയകാല സോഷ്യലിസ്റ്റ് ഏറാമല കാനോത്ത് ഗോപാലക്കുറുപ്പ് അന്തരിച്ചു
ഏറാമല: പഴയകാല സോഷ്യലിസ്റ്റ് കനോത്ത് ഗോപാലകുറുപ്പ് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.ഭാര്യ കോമളവല്ലി. മക്കൾ: ദിവ്യ (ഗവ. എച്ച്.എസ്.എസ് ബേപ്പൂർ), ദീപക് (ബാംഗ്ലൂർ), ദിനൂപ് (ബഹ്റൈൻ). മരുമക്കൾ: വിനീഷ് (മടപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ), റിജി, ഭൂവന. സഹോദങ്ങൾ: ശങ്കരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണി അമ്മ, ജാനകി അമ്മ, നാരായണ കുറുപ്പ് (മുൻ സെക്രട്ടറി,
ഏറാമാല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം; പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ നടുതുരുത്തിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു, തട്ടോളിക്കര യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഏറാമാല: ഏറാമല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം. മാഹിപ്പുഴയുടെ കൈവഴിയായ തുരുത്തി മുക്ക് പുഴയിൽ നിന്നും നടുത്തുരുത്തിയിലേക്ക് വെള്ളം കയറി. തുരുത്തിലുണ്ടായിരുന്ന ഒരു കുടുംബം പുറത്ത് എത്താനാകാതെ ഒറ്റപ്പെട്ടു. തുടർന്ന് പ്രസിഡണ്ട് ടി പി മിനിക തഹൽസിദാരെ വിവരമറിയിച്ചു . തഹൽൽസിദാരുടെ നിർദ്ദേശം അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് 10 അംഗ കുടുംബത്തെ പുറത്തെത്തിച്ചു.