Tag: elephant attack
ചെമ്പനോടയില്‍ വീണ്ടും കാട്ടാനയിറങ്ങി; വന്‍ കൃഷിനാശം
ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാന ശല്യം തുടരുന്നു. കഴിഞ്ഞ രാത്രിയിലും ആലമ്പാറ, കാട്ടിക്കുളം മേഖലയിലെ കൃഷിയിടത്തിലിറങ്ങി വന്‍ നാശം വിതച്ചു. കര്‍ഷകരായ ദേവസ്യ ഒറകുണ്ടില്‍, മേട്ടയില്‍ ഷാജി എന്നിവരുടെ നിരവധി തെങ്ങിന്‍ തൈകള്‍, വാഴ തുടങ്ങിയവ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ സന്ധ്യാ സമയമായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കാട്ടാനകളുടെ അതിക്രമം വര്‍ധിച്ചുവരികയാണ്.
ചെമ്പനോടയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് തുടരുന്നു; പ്രതിഷേധവുമായി കര്‍ഷക സംഘടനകളും ജനങ്ങളും
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് തുടരുന്നു. പ്രദേശവാസികള്‍ കടുത്ത ആശങ്കയില്‍. ഓരോ ദിവസവും നാട്ടിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ മുഴുവന്‍ നശിപ്പിക്കുകയാണ്. കാട്ടാന ശല്യം കൊണ്ട് കൂടുതലായും പൊറുതി മുട്ടുന്നത് ചെമ്പനോടയിലെ ഉണ്ടന്‍ മൂല, വലിയ കൊല്ലി നിവാസികളാണ്. ഈ പ്രദേശത്തുകാര്‍ കുറച്ച് ദിവസങ്ങള്‍ ആയി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പേടിക്കുന്ന
ജനവാസമേഖലയിലിറങ്ങി കാട്ടാന; ചക്കിട്ടപാറയില്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചതായി പരാതി
ചക്കിട്ടപാറ: നരിനടയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കണയങ്കാല്‍ വിജയന്റെ കൃഷിയിടത്തിലാണ് ആന നാശംവിതച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിനോടുചേര്‍ന്നുള്ള പറമ്പിലെ വാഴത്തോട്ടവും പ്ലാവും നശിപ്പിച്ചു. ജനവാസമേഖലയില്‍ പകല്‍ ആനയെത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. വനമേഖലയില്‍നിന്ന് പെരുവണ്ണാമൂഴി ഡാമിന്റെ റിസര്‍വോയര്‍ കടന്നാണ് ഈ ഭാഗത്തേക്ക് ആനയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.