Tag: Electric vehicle
ഇനി ബാലുശ്ശേരിക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ ഏറെ ദൂരെ പോകേണ്ട; ഒള്ളൂരില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ബാലുശ്ശേരി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജു ചെയ്യാന്‍ ഇനി ബാലുശ്ശേരി ഒള്ളൂരിലും സൗകര്യം. മണ്ഡലത്തിലെ ആദ്യ ഇലക്ട്രിക് വെഹിക്കില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ ഒള്ളൂര്‍ സ്‌റ്റോപ്പിലെ കെ.എസ്.ഇ.ബി സബ് സ്റ്റഏഷന്‍ പരിസരത്ത് പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്റര്‍ വേണ്ട. ഡ്രൈവര്‍ക്ക് ചാര്‍ജിങ് ഫീസ് മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കും. മുപ്പത് യൂണിറ്റ് വൈദ്യുതിയാണ് ഒരു കാറിന് വേണ്ടത്.
ഇനി ധൈര്യമായി ഇലക്ട്രിക് വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, പൈലറ്റ് പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ചാര്‍ജിംഗ് പോയന്റുകള്‍
കോഴിക്കോട്: സംസ്ഥാനത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 കോര്‍പ്പറേഷന്‍ ഏരിയകളിലും കെ എസ് ഇ ബിയുടെ സ്വന്തം സ്ഥലത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 2020 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40