Tag: ELECTION
കോണ്‍ഗ്രസ് വിശ്വാസ സംരക്ഷകരെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു; സുനില്‍കുമാര്‍ കര്‍ക്കളെ
കൊയിലാണ്ടി: തങ്ങളാണ് വിശ്വാസ സംരക്ഷകര്‍ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കര്‍ണാടക ഗവ.ചീഫ് വിപ്പും ബിജെപി സംസ്ഥാന സഹ പ്രഭാരിയുമായ സുനില്‍കുമാര്‍ കര്‍ക്കളെ. ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന സമയത്ത് അന്‍പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ കേസുകളില്‍ പ്രതികളായിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികള്‍ ആകാത്ത കോണ്‍ഗ്രസുകാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങളാണ് വിശ്വാസ സംരക്ഷകര്‍
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്: കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന്
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ കുല്‍ഗാം ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) ചെയര്‍മാനായി സിപിഎമ്മിലെ മുഹമ്മദ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലെ പതിമൂന്ന് അംഗങ്ങളുടെയും പിന്തുണയോടെ ഐക്യകണ്ഠേനയാണ് അഫ്സല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ അഫ്സല്‍ പൊമ്പായി സീറ്റില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ച അഞ്ച് സീറ്റിലും വിജയം കൈവരിച്ചിരുന്നു. ഡിഡിസിയുടെ
ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കേണ്ട; ദളിത് കോണ്‍ഗ്രസ്
ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമയി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് ദളിത് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; ഇന്ന് ലോകസഭാംഗത്വം രാജിവച്ചേയ്ക്കും
ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോകസഭാംഗത്വം രാജിവച്ചേയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ലോക്സഭാംഗത്വം രാജിവെക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട ശേഷം അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതുപ്പള്ളി വിട്ട് എങ്ങോട്ടും ഇല്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിക്കുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി വാര്‍ത്തകളെല്ലാം നിഷേധിച്ചത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ് തന്റെ ജീവിതം. ആജീവനാന്തം
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ അവസരം
കൊയിലാണ്ടി: നിയമ സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനുവരി 30 വരെ കൂടി അവസരം. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഉടൻ ഐഡി കാർഡ് ലഭിക്കും. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേർക്കുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യമുള്ളവ 1. വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ 3. ആധാർ കാർഡ്
കൊയിലാണ്ടിയിൽ ആർഎംപി മത്സരിക്കും
കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര, കൊയിലാണ്ടി ഉള്‍പ്പെടെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ആര്‍.എം.പി.ഐ മത്സരിച്ചേക്കും. നാദാപുരം, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത് എന്നിവയാണ് മത്സരിക്കാന്‍ സാധ്യതയുള്ള മറ്റു മണ്ഡലങ്ങള്‍. വടകരയില്‍ സംസ്ഥാന സെക്രട്ടറി എന്‍. വേണുവോ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമയോ ആയിരിക്കും സ്ഥാനാര്‍ഥി. കൊയിലാണ്ടിയിൽ പാർട്ടി നേതാക്കളെയും ചില പൊതുസമ്മതരായ ആളുകളേയും പാർട്ടി
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കും; കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍
തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. മത്സരിക്കാന്‍ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മണ്ഡലം പരിഗണനയില്‍. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നതാണ്. മുല്ലപ്പള്ളി വടക്കന്‍ കേരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍
കൊയിലാണ്ടി ആര്‍ക്കൊപ്പം? കൊയിലാണ്ടി ന്യൂസ് ഡോട് കോം എക്‌സിറ്റ് പോള്‍ ഫലം ഇന്ന് രാവിലെ 10 മണി മുതല്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആര് ഭരണം നടത്തണമെന്ന് ജനം വിധിയെഴുതി. കോവിഡ് പ്രതിസന്ധിക്കിടയിലും വോട്ടര്‍മാരുടെ വലിയ നിരയാണ് എല്ലായിടത്തും കണ്ടത്. വോട്ടെല്ലാം പെട്ടിയിലായിക്കഴിഞ്ഞ ഈ സമയത്ത് ജന മനസ്സ് പുറത്തു വിടുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. വിപുലമായ സംവിധാനങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി, പയ്യോളി നഗരസഭകള്‍, അരിക്കുളം,
ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു
കോഴിക്കോട്: വോട്ടെടുപ്പ് ദിനം പുലര്‍ച്ചെ എണീറ്റ് പോളിങ്ങ് ബൂത്തിലേക്ക് പോകുകയായിരുന്ന സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. കോടഞ്ചേരി പഞ്ചായത്തില്‍ 19 -ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിവീഴ്ത്തിയത്. പുലര്‍ച്ചെ അഞ്ചരയോടെ ബൈക്കില്‍ വരുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍പടിയിലാണ് സംഭവം. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.