Tag: Elathur

Total 11 Posts

എലത്തൂരിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ കുതിച്ചു; കണ്ണൂർ – കോഴിക്കോട് റൂട്ടിൽ അപകടകരമാംവിധം അമിത വേഗത്തിൽ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്

എലത്തൂർ: കോഴിക്കോട്-കണ്ണൂർ റൂട്ടിൽ അപകടകരമാംവിധം അമിതവേഗതത്തിൽ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്. പുതിയനിരത്തിൽവെച്ച് പൊലീസ് ബസിന് കൈകാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് പൊലീസ് പിന്നാലെ പോയി കോട്ടേടത്ത് ബസാറിൽവെച്ച് ബസ് പിടികൂടിയത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൃതിക ബസിനെതിരെയാണ് നടപടി. പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം ട്രാഫിക് എസ്.ഐ കെ.എ.അജിത് കുമാറാണ്

എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസ് യാത്രികര്‍ക്കും ലോറി ജീവനക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ

ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം,

കണ്ണൂരില്‍ നിന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖംമറച്ചിരുന്ന് യാത്ര, സംസ്ഥാനം വിട്ടത് മരുസാഗര്‍ എക്‌സ്പ്രസില്‍, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്നും എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി; നുണയെന്ന് പൊലീസ്

കൊയിലാണ്ടി: ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. എന്നാല്‍ ആക്രമണം എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഷാറൂഖിന്റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. തീയിട്ടശേഷം തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നാണ് പ്രതി പറഞ്ഞത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍

പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കി; എലത്തൂർ സ്വദേശിനിയായ 22-കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്നയെ (22) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം

മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമായി മോഷണം; കോഴിക്കോട് നഗരമധ്യത്തില്‍ മോഷണം നടത്തിയ വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് (സച്ചു) ആണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിന് ആസ്പദമായ മോഷണം ഇയാള്‍ നടത്തിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അഭിനവ് അറസ്റ്റിലായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബരജീവിതം നയിക്കാനുമായി പണമുണ്ടാക്കാനാണ് മോഷണം നടത്തിയത്

എലത്തൂരിൽ ട്രെയിനിന് നേരെ കല്ലേറ്; ​ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു യാത്രക്കാർക്ക് പരിക്ക്

എലത്തൂർ: ചെട്ടികുളത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്. സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ജനൽ ചില്ലുകൾ ചിതറിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ഭാഗത്തെ ജനൽ ചില്ല് പൂർണമായും തകർന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10ന്

ആറുമാസം മുമ്പ് വിവാഹിതരായി, എലത്തൂരിൽ ​ഗർഭിണിയായ പത്തൊൻപതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയാണ് മരിച്ചത്. 19 വയസാണ്. ആറ് മാസം മുമ്പായിരുന്നു ഭാഗ്യയും അനന്തുവും പ്രണയിച്ച് വിവാഹിതരായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയ പരാതിയിൽ അനന്തു

എലത്തൂരില്‍ വീട്ടമ്മയെ കത്തിമുനയിൽ നിർത്തി പണവും സ്വർണവും കവർന്നു; രണ്ടംഗ സംഘം കവര്‍ന്നത് മൂന്ന് പവന്‍ സ്വര്‍ണവും, ആയിരം രൂപയും

എലത്തൂർ: വീടിന്റെ പിൻവാതിൽ തകർത്ത് വീട്ടമ്മയെ കത്തിമുനയിൽ നിർത്തി പണവും സ്വർണവും കവർന്നു. എലത്തൂർ ചെട്ടികുളം കൊളായിൽ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നാണ്‌ 3 പവൻ സ്വർണവും ആയിരം രൂപയും രണ്ടംഗ സംഘം കവർന്നത്. ചൊവ്വാഴ്‌ച പുലർച്ചെ ഒന്നരയോടെ വീടിന്റെ പിൻ വാതിലിന്റെ കുറ്റിയും പൂട്ടും ആയുധമുപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഞെട്ടിയുണർന്ന വിജയലക്ഷ്മിയുടെ കഴുത്തിൽ കത്തിവച്ച്

error: Content is protected !!