Tag: Eid Mubarak

Total 3 Posts

ഇന്ന് മാസപ്പിറ കണ്ടാൽ നാളെ പെരുന്നാൾ; അവസാനവട്ട ഒരുക്കത്തില്‍ വിശ്വാസികള്‍

കോഴിക്കോട്: കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ പെരുന്നാൾ ആകാൻ സാധ്യത ഉണ്ടെന്നും മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. പെരുന്നാൾ സന്ദേശത്തിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനും ഉപയോഗപ്പെടുത്തുമെന്നും വഖഫ് വിഷയം ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. വ്രതശുദ്ധിയുടെ റമസാൻ നാളുകൾ അവസാനിക്കാറായതോടെ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന

പുതുവസ്ത്രമണിഞ്ഞും സന്തോഷം പങ്കുവെച്ചും വിശ്വാസികൾ; മേപ്പയ്യൂരിൽ ബലിപെരുന്നാൾ ആഘോഷം

മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്‌ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ പള്ളികളിൽ പെരുനാൾ നിസ്ക്കാരം നിർവ്വഹിച്ചു. മേപ്പയ്യൂർ-എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ മഹല്ല് ഖാസി കെ. നിസാർ റഹ്മാനി പെരുനാൾ നിസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് പെരുനാൾ സന്ദേശവും നൽകി.

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍: എല്ലാ വായനക്കാര്‍ക്കും പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ പെരുന്നാളാശംസകള്‍

കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി ഇന്ന് ബലി പെരുന്നാൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ

error: Content is protected !!