Tag: DYFI

Total 97 Posts

ചര്‍ച്ചയില്‍ തീരുമാനമായില്ല; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ മൂന്നാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിശ്ചലം; സമരം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ സമരം മൂന്നാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ

‘ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ കയ്യും കെട്ടി നോക്കി നിൽക്കില്ല’; പ്രകടനം നടത്തി ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖലാ കമ്മിറ്റി

പേരാമ്പ്ര: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പന്തിരിക്കരയിൽ പ്രകടനം നടത്തി. ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും സമരാഗ്നിയായി പടരുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പന്തിരിക്കര മേഖലാ കമ്മിറ്റി പ്രകടനം നടത്തിയത്. ‘ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രകടനത്തിന് മേഖലാ സെക്രട്ടറി

ആദ്യം നിരസിച്ചു, പിന്നീട് സ്വീകരിച്ചു; ചങ്ങരോത്ത് ഹോളി ഫാമിലി യു.പി സ്കൂളിലെ കുരുന്നുകൾക്ക് ഡി.വൈ.എഫ്.ഐയുടെ സ്നേഹ സമ്മാനം

പേരാമ്പ്ര: പ്രവേശനോത്സവത്തോടനുബന്ധിച്ച് ചങ്ങരോത്ത് ഹോളി ഫാമിലി യു.പി സ്കൂളിലെ കുരുന്നുകൾക്ക് സമ്മാനവുമായി ഡി.വൈ.എഫ്.ഐ എത്തി. പ്രവേശനോത്സവ ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിലെത്തിയപ്പോൾ അധികൃതർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ പിന്നീട് സ്വീകരിക്കുകയായിരുന്നു. പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോളി ഫാമിലി യു.പി സ്കൂളിൽ സ്നേഹപ്പൊതികളുമായി എത്തിയതായിരുന്നു ഡി.വൈ.എഫ്.ഐ പന്തിരിക്കര

‘കൈകോര്‍ക്കാം ജീവന്റെ കൂട് കാക്കാം’; പച്ചപ്പുകാത്തുവെക്കാന്‍ അരിക്കുളം ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി സംരക്ഷയാത്ര

വൃക്ഷത്തൈ വിതരണവും, വൃക്ഷതൈ നടലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. വനമിത്ര പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.രാഘവനെ പരിപാടിയില്‍ ആദരിക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു രാഘവേട്ടന് മേഖലാ കമ്മിറ്റിയുടെഉപഹാരം നല്‍കി. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ എന്നിവര്‍ പരിപാടിയില്‍

‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും

പ്രവേശനോത്സവ ദിനത്തിൽ മേപ്പയ്യൂരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ

മേപ്പയ്യൂർ: പ്രവേശനോത്സവ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങളും സമ്മാനങ്ങളും നൽകി ഡി.വൈ.എഫ്.ഐ. മേപ്പയൂർ സൗത്ത് മേഖലയിലെ 8 സ്കൂളുകളിലായി ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന 256 കുട്ടികൾക്കാണ് പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തത്. മേഖലാതല ഉദ്ഘാടനം കെ.ജി.എം.സ് യു.പി സ്കൂളിൽ മേഖലാ സെക്രട്ടറി സെക്രട്ടറി ധനേഷ് സി.കെ നിർവ്വഹിച്ചു. മേഖലാ ട്രഷറർ ബിജിത്ത് വി.പി, ആകാശ് രവീന്ദ്രൻ,

എരവട്ടൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭംവം: കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: എരവട്ടൂരില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി. മെയ് 21 ന് രാത്രിയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപമാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിവേദിനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒടുവില്‍ ഇന്നലെ നിവേദ്

വിടപറയാം ലഹരിയോട്, കൈ കോര്‍ക്കാം നാടിനായി; പന്തിരിക്കരയില്‍ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: വിടപറയാം ലഹരിയോട് കൈ കോര്‍ക്കാം നാടിനായി എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖലകമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എ.പി. ബിപിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖലാ പ്രസിഡന്റ് കെ.എസ്. സജിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷിനോജ് പ്രതിജ്ഞ

നാടന്‍പാട്ടും കലാപരിപാടികളുമായി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം

തുറയൂര്‍: ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം മെയ് 24-ന് നടക്കും. ഡി.വൈ.എഫ.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്വസത്തിന് ആവേശം പകരാനായി പ്രശസ്ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടി മുഖ്യാതിഥിയായെത്തും. ഇരിങ്ങത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനത്തോടൊപ്പം നാടന്‍പാട്ടും കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.

സ്‌നേഹരക്തം പകര്‍ന്ന് യുവത; ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐക്ക്

കോഴിക്കോട്: ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഇക്കുറിയും ഡി.വൈ.എഫ്.ഐക്ക്. ദേശീയ രക്തദാനദിനത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോവിഡ്, നിപാ ഘട്ടത്തില്‍ രക്തബാങ്കുകളില്‍ രൂക്ഷമായ ക്ഷാമമുണ്ടായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പയിന്‍ നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് ഏറ്റുവാങ്ങി. ജില്ലാ

error: Content is protected !!