Tag: DYFI
സാന്ത്വനമേകാന്‍ ഡി.വൈ.എഫ്.ഐ; കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി നാടിനായി ഹോം കെയര്‍ വാഹനം സമര്‍പ്പിച്ചു
കല്‍പ്പത്തൂര്‍: ഡി.വൈ.എഫ്.ഐ.കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് സുരക്ഷ മേഖല കണ്‍വീനര്‍ സി.പി ബിജുവിന് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കെ.സി ബാബുരാജ് അധ്യക്ഷനായി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശരദ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ജില്ലാ സെക്രട്ടറിയറ്റ്
നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍
മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.
കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തി; അമിത് ഷായ്‌ക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി
പേരാമ്പ്ര: കേരള ജനതയെ അപമാനിച്ച അമിത് ഷായ്‌ക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. ജിജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി പി.സി.
‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ല, മനസ്സുണ്ടായാൽ മതി’; പയ്യോളി സ്വദേശിനിക്ക് വൃക്ക പകുത്തു നൽകി വയനാട്ടുകാരനായ ഡി.വെെ.എഫ്.ഐ പ്രവർത്തകൻ മണികണ്ഠൻ
പയ്യോളി: ശരീരത്തിൽ ചെറിയൊരു പോറൽ പറ്റിയാൽ പോലും ആധിയാണ് എല്ലാവർക്കും, അപ്പോൾ അപരിചിതരായവർക്ക് അവയവധാനം ചെയ്യുന്നത് ചിന്തിക്കണോ. എന്നാൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃത തീർക്കുകയാണ് വയനാട്ടുകാരനായ മണികണ്ഠൻ. പയ്യോളി സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നൽകിയാണ് അദ്ദേഹം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാനങ്ങൾ തീർത്തത്. ഇരുവൃക്കകളും തകരാറിലായതോടെ യുവതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ജീവിതത്തിലേക്ക് തിരിച്ച്
‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധമുയർത്തുക’; കൂത്താളിയിൽ ഡി.വൈ.എഫ്.ഐയുടെ യുവജനറാലിയും പൊതുസമ്മേളനവും
കൂത്താളി: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിസ്മൃതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താളിയിൽ യുവജനറാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.കെ അമർഷാഹി അധ്യക്ഷത വഹിച്ചു.
പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം – ഡിവൈഎഫ്‌ഐ
പേരാമ്പ്ര പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ. മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്ന പാലേരി സ്വദേശി പ്രജീഷില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പ് ഉടമയുടെ ശബ്ദ സന്ദേശവും, സി.സി.ടി.വി
ലിംഗ വ്യത്യാസമില്ല, കളിക്കളത്തിൽ പോരാട്ട വീര്യവുമായി യുവതി-യുവാക്കൾ; ഡി.വെെ.എഫ്.ഐയുടെ സൗഹാർദ്ദ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഉൾപ്പെടെ 18 ടീമുകൾ
കോഴിക്കോട്: സമൂഹത്തിനും ശരീരത്തിനും ദോഷകരമായ ലഹരിയെ അകറ്റി നിർത്തി കലയെയും കായിക മത്സരങ്ങളെയും കൂടെകൂട്ടാമെന്ന സന്ദേശമുയർത്തി ഡി.വെെ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻഡർ ന്യൂട്രൽ സൗഹാർദ്ദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് ടീമും ബ്ലോക്ക് കമ്മിറ്റികളും ഉൾപ്പെടെ ആകെ 18 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ പ്രദീപ്
‘കലോത്സവങ്ങളിൽ പങ്കെടുക്കാൻ മതമില്ല, ആസ്വദിക്കാൻ ലിംഗ വിവേചനവും പാടില്ല’; പാലേരിയിൽ ഡിവൈഎഫ്ഐയുടെ സാംസ്കാരിക പ്രതിഷേധ സദസ്
പാലേരി: ചെറിയ കുമ്പളം ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൽ പുരുഷന്മാരെ വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങൾക്ക് പങ്കെടുക്കുന്നവർക്ക് മതം ഇല്ല, അത് ആസ്വദിക്കാൻ
അഭിനവിനെ ആക്രമിച്ചതിനെതിരെ പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രകടനം, ലഹരി മാഫിയ സംഘത്തെ സഹായിക്കുന്നതിരെ പോസ്റ്ററുയർത്തി ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം; സംഘർഷം
പേരാമ്പ്ര: മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്.എഫ്.ഐ വനിതാ നേതാവിന ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. കോൺഗ്രസ് പ്രകടനത്തിനിടെ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. നഗരത്തിലൂടെ കോൺഗ്രസിന്റെ പ്രതിഷേധം കടന്നു പോകുമ്പോൾ ലഹരി മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺഗ്രസിനെതിരെയുള്ള പോസ്റ്റർ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത്
ദീപങ്ങൾ കയ്യിലേന്തി രക്തസാക്ഷികൾക്ക് അവർ പ്രണാമമർപ്പിച്ചു; പേരാമ്പ്രയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക്.സി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എം.ജിജേഷ് അധ്യക്ഷനായി. സമ്മേളനത്തിലും റാലിയിലും അണിനിരന്ന ജനങ്ങള്‍ സംഘപരിവാറിൻ്റെ കാവിവൽക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. പരിപാടിയുടെ ഭാഗമായി യുവതി സാഹിത്യോത്സവം വിജയികൾക്ക് സമ്മാനം വിതരണം