Tag: DYFI
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു; കൊയിലാണ്ടി എസ്.ഐയെ സ്ഥലംമാറ്റി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്. അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു
‘വേണ്ട ഹിംസയും ലഹരിയും’; നൊച്ചാട് ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ
നൊച്ചാട്: വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നൊച്ചാട് മേഖല കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കൈതക്കൽ നിന്ന് തുടങ്ങിയ ജാഥ മുളിയങ്ങൽ അവസാനിച്ചു. മുളിയങ്ങൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് ഉദ്ഘടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സനൂപ് ടി.കെ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ബിനോഷ് പി.കെ
മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ; നാദാപുരത്ത് യുവതയുടെ ലോങ്ങ് മാർച്ച്
നാദാപുരം: മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നാദാപുരത്ത് യുവാക്കളുടെ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങണ്ണൂരിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. മാർച്ച് നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ രാഹുൽ രാജ്,
നരിപ്പറ്റയിൽ സ്നേഹവീടൊരുങ്ങുന്നു; ധനശേഖരണത്തിന് പാട്ടുവണ്ടിയുമായി ഡി.വൈ.എഫ്.ഐ
കുറ്റ്യാടി: വാഹനാപകടത്തിൽ മരണപ്പെട്ട നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിൻ്റെ കുടുംബത്തിനായി നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ ധനസമാഹരണത്തിനായി പാട്ടുവണ്ടി പ്രയാണമാരംഭിച്ചു. ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയാണ് നിപുണിൻ്റെ കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകുന്നത്. കക്കട്ടിൽ നടന്ന ചടങ്ങിൽ കെ.കെ.സുരേഷ് പാട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വി.കെ.മഹേഷ് അധ്യക്ഷത വഹിച്ചു. വി.ആർ.വിജിത്ത്, അരുൺ രാജ്, അർജുൻ, ഫിദൽ റോയ്സ് എന്നിവർ
ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായ വില വർദ്ധനവ്; ചുഴലിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ സംഗമം
വളയം: ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ചുഴലിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നാദാപുരം ജില്ലാ കമ്മറ്റി അംഗം എ കെ ബിജിത്ത് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം ശരത്ത് അധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ കെ ലിജിന, സി അഷിൽ, എം സി മനോജൻ,
പുസ്തകോത്സവം, കലാ സാംസ്കാരിക പരിപാടികൾ; ഒഞ്ചിയത്ത് ഡി.വൈഎഫ്.ഐ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു
വടകര: കലാ സാംസ്കാരിക പരിപാടികളുമായി ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ആരംഭിച്ചു. വാഗ്ഭാനന്ദ പാർക്കിൽ പുസ്തകോൽത്സവംഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ആദ്യ പുസ്തകം ‘മധുരവേട്ട’ യുവ കവിയത്രി വൈഷ്ണവിക്ക് നൽകി ഉല്ഘാടനം നിർവഹിച്ചു. ഡിസംബർ 25 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. ദേശാഭിമാനി, ചിന്ത, ഡി.സി, ഒലീവ്, പ്രോഗസ്, കറൻ്റ് ബുക്സ് എന്നീ
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ കല്ലാച്ചി
നാദാപുരം: ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റുകളിൽ പ്രഭാതഭേരി, പതാക ഉയർത്തൽ, യൂത്ത് ബ്രിഗേഡ് മാർച്ച്, യുവജറാലി എന്നിവ സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് കല്ലാച്ചി മാരാം വീട്ടിൽ ഗ്രൗഡിന് സമീപത്ത് നിന്നും
തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി
നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ
മുചുകുന്ന് കോളേജിന് മുന്നിൽ നിന്നും സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു’; യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ 60 പേർക്കെതിരെ കേസെടുത്തു
കൊയിലാണ്ടി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജിന് മുന്നിൽ നിന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. കാനത്തിൽ ജമീല എംഎൽഎയുടെ പി.എ വൈശാഖ്, പി.വിനു, അനൂപ്, സൂര്യ ടി.വി, എന്നിവർ അടക്കം കണ്ടാലറിയാവുന്ന അറുപത് പേർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ
തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്.