Tag: Drugs
പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ
ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടിയിൽ വാഹന പരിശോധന; വടകരയിൽ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ് രക്ഷപ്പെട്ടു, ഒരാൾ അറസ്റ്റിൽ
വടകര: എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവുമായി പോവുകയായിരുന്ന യുവാവ് രക്ഷപ്പെട്ടു. മറ്റൊരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വടകര മേപ്പയിൽ കല്ലുനിര പറമ്പത്ത് ജ്യോതിഷിൽ പ്രവീൺ(27)ആണ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോലിനെ അക്രമിച്ച് രക്ഷപ്പെട്ടത്. ഒപ്പം ബൈക്കിൽ സഞ്ചരിച്ച വടകര കൊടുവള്ളീന്റവിട വീട്ടിൽ അക്ഷയ്കുമാറിനെ(22)എക്സ് സൈസ് സംഘം അറസ്റ്റ് ചെയ്തു. ബെെക്കിൽ കഞ്ചാവുമായി പോകുകയായിരുന്നു പ്രവീണും, അക്ഷയ്കുമാറും.
മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു
മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ
സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവ്
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി ജോസഫ് (67) നെയാണ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കസബ എസ്.ഐ ആന്റണിയാണ് പ്രതിയെ
പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍; വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു
[TOP1] പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍. അസാം നീഗാവ് സ്വദേശിയായ അബ്ദുള്‍ ഗനി (25) ആണ് പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച 95 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പേരാമ്പ്രയിലെ ഇന്റര്‍ലോക്ക് നിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുള്‍ ഗനി. പേരാമ്പ്ര ചേനോളി കള്ളോളിപ്പൊയില്‍ നിന്നാണ് പേരാമ്പ്ര പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന്
എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ
ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍
”കുഞ്ഞുങ്ങളുടെ നിര്‍മ്മാണത്തിലെ അപാകതയാണെന്ന് കരുതിയെങ്കില്‍ തെറ്റി, വ്യക്തികള്‍ മാറും ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനം”; ലഹരിയ്‌ക്കെതിരെ ബൃഹത്തായ സന്ദേശവുമായി വാല്യക്കോട് സ്വദേശിയായ കാര്‍ത്തിക്കിന്റെയും ധ്രുവിന്റെയും വീഡിയോ
‘ശരീരത്തിനും സമൂഹത്തിനും ദോഷമായ ലഹരികള്‍ നമുക്ക് വേണ്ട, ലഹരി സ്വപ്നങ്ങള്‍ തകര്‍ക്കും, സേ നോ ടു ഡ്രഗ്‌സ്’ പറയുന്നത് മറ്റാരുമല്ല വാല്യക്കോട് സ്വദേശിയായ കാര്‍ത്തിക് എസ്.ഗിരിയും ബന്ധുവായ ഡ്രുവ് ലാല്‍ എസ് ദേവുമാണ്. ആറിലും അഞ്ചിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ലഹരി ഉപയോഗത്തിനെതിരെയുള്ള ബൃഹത്തായ സന്ദേശം നല്‍കുന്ന വീഡിയോയുമായി രംഗത്തെത്തിയത്. ലഹരിക്ക് അടിയമായ കുട്ടിയുടെ ജീവിതമാണ് കുഞ്ഞ്
ലഹരി വസ്തുക്കൾ വേണ്ടേ, വേണ്ട! പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഗീത ശില്പവും
പേരാമ്പ്ര: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ അഗ്നി രക്ഷാ നിലയങ്ങളിലും ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ബി സന്ധ്യ ഐ.പി.എസ് നിർവഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 129 ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ലഹരി
വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ; ഇരുവരെയും പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജിൽ നിന്ന്
കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേര്രെ പോലീസ് പിടികൂടി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് (27), അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ (23) എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ച് ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് പിടികൂടി. ഡിസ്ട്രിക്ട് ആന്റി നാര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), ടൗണ്‍ പോലീസും