Tag: Drug
ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും; വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒക്ടോബര്‍ രണ്ടിന് ബോധവത്കരണ ക്ലാസ്
പേരാമ്പ്ര: ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തില്‍ അപകടകരമാംവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ വാളൂരിലെ സാരംഗി കലാസമിതിയും അണിചേരുന്നു. ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുന്നതിനായി കലാസമിതിയുടെ നേതൃത്വത്തില്‍ ‘മദ്യവും മയക്കുമരുന്നും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് നടുക്കണ്ടിപ്പാറയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നൊച്ചാട്
ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ലഹരി നൽകി, പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താൻ; എലത്തൂർ പോലീസിന്റെ പിടിയിലായ അബ്ദുൾ നാസർ പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളെന്ന് പോലീസ്
അത്തോളി: ടി സി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പുറക്കാട്ടേരി സ്വദേശിയായ പതിനാറുകാരിയെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ നാസർ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ്. പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടി വീട്ടിലേക്ക് അവസാനമായി വിളിച്ച ഫോൺ