Tag: Drug

Total 12 Posts

പയ്യോളി പോലീസിന്റെ മിന്നല്‍ പരിശോധന; ഇരിങ്ങത്ത് നിന്നും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി

പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി

വടകര: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായവര്‍ക്ക് രണ്ടുവര്‍ഷം വീതം കഠിന തടവും 20,000രൂപ വീതം പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കാസര്‍കോട് കാഞ്ഞങ്ങാട് മടിക്കൈ അരയി വട്ടത്തോട് മുനീര്‍ (39), പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ സക്കീല മന്‍സില്‍ സിദ്ധിഖ് (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി കഠിന

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ; കന്നാട്ടി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

പേരാമ്പ്ര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നാട്ടി എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ വിദ്യാലയ മുറ്റത്ത് കുട്ടിച്ചങ്ങല തീർത്തത് നവോന്മേഷം പകർന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എം കെ ബോധവത്കരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് വ്യത്യസ്ത ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

‘രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ട’; കൊച്ചിയില്‍ വലയിലായത് 12,000 കോടിയുടെ രാസലഹരി

കൊച്ചി: കൊച്ചിയില്‍ വൻ ലഹരി വേട്ട. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ മയക്ക് മരുന്ന് പിടികൂടിയത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കേസില്‍ പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നെത്തിച്ച് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കടത്താന്‍ ശ്രമിച്ച 12,000 കോടി രൂപയുടെ

‘ലഹരിയില്‍ നിന്നും രക്ഷ തേടാന്‍ ആത്മഹത്യ’; ഒരു വര്‍ഷത്തോളമായി താന്‍ ലഹരിയ്ക്ക് അടിമയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുന്ദമംഗലം സ്വദേശിയായ എട്ടാം ക്ലാസുകാരിയുടെ മൊഴി

കുന്നമംഗലം: കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടിയുടെ മൊഴി. ഒരുവര്‍ഷമായി കുട്ടി ലഹരി ഉപയോഗിക്കുന്നെന്നും ഇതില്‍ നിന്നും മോചനം നേടുന്നതിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുട്ടി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം സ്‌കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍

3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍

പേരാമ്പ്ര: 3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍. ഇരിങ്ങത്ത് സ്വദേശി അഭിജിത് (29) ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 5.15 ന് പേരാമ്പ്രയില്‍ വച്ചാണ് അഭിജിത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

അരലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി കൊടുവള്ളി സ്വദേശി പിടിയില്‍; പ്രതി കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ

കൊടുവള്ളി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പൊലീസ് അറസ്റ്റ് ചെയ്തത്. അരലക്ഷത്തോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കൊടുവള്ളിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന

പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കൂടിലും ലഹരി ഒളിപ്പിച്ച് ഇരുപത്തിരണ്ടുകാരന്‍; 58 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: വില്‍പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച യുവാവ് പൊലീസ് പിടിയിലായി. 58 ഗ്രാം എംഡിഎംഎയുമായാണ് അറസ്റ്റ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുവെച്ചാണ് എംഡിഎംഎ യുമായി വെള്ളയില്‍ നാലുകൂടി പറമ്പില്‍ വീട്ടില്‍ ഗാലിദ് അബാദി എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ 5 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നാണ്

ഹാര്‍ബറിലെ പോര്‍ട്ടര്‍ ജോലി മറയാക്കി മയക്കുമരുന്ന് വിൽപ്പന; എം.ഡി.എം.എയുമായി ബേപ്പൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും

ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുവാന്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍; ബാലജനതയുടെ ബാലകലോത്സവത്തിന് സമാപനം

കോഴിക്കോട്: രണ്ടു ദിവസമായി ബാലജനതയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു നടന്നു വരുന്ന ബാലകലോത്സവം സമാപിച്ചു. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുവാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു. സമാപന സമ്മേളനവും, സമ്മാനദാനവും എല്‍.ജെ.ഡി. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ദിന്രശന്‍ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ബാല ജനത ഭാരവാഹികളായ ദിയാ

error: Content is protected !!