Tag: Driving
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡില്‍ കാറോടിച്ച് പതിനേഴുകാരന്‍; ആര്‍.സി ഉടമയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി
മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത മകന് കാറോടിക്കാന്‍ നല്‍കിയ ആര്‍.സി ഉടമ കൂടിയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിന്‍ എന്നയാള്‍ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡിലാണ് ഷാഹിന്റെ മകനായ
വെള്ളം മൂടി കിടക്കുന്ന കുഴികളും പൊട്ടികിടക്കുന്ന ഇലക്ട്രിക് ലൈനുകളും; മഴകാലത്ത് ഡ്രൈവിംഗ് ഏറെ ദുഷ്കരമാണ്; വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
കോഴിക്കോട്: വാഹനാപകടങ്ങൾ മഴകാലത്ത് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്‌ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം
ഹെല്‍മറ്റ് വെറുതെ ഇട്ടാല്‍ പോര, ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍തുക പിഴ അടയ്‌ക്കേണ്ടിവരും- വിശദാംശങ്ങള്‍ അറിയാം
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. അപകടങ്ങള്‍ കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 1998ലെ മോട്ടോര്‍ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ കൃത്യമായി ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കും. വെറുതെ ഹെല്‍മറ്റ് തലയില്‍ വെച്ചാല്‍ മാത്രം പോര. അപകടം പറ്റിയാല്‍ രക്ഷപെടണമെന്ന ജാഗ്രതയോടെ
ഇനി വാഹനം ഓടിക്കുന്നതിനിടെയുള്ള വീഡിയോ പിടിത്തം വേണ്ട; പിടിച്ചാൽ പിഴ ചുമത്താൻ തീരുമാനം
കോഴിക്കോട്: ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ വീഡിയോ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യാനാണ് തീരുമാനം. നിയമ ലംഘനത്തിന് ഇ ബുൾ ജെറ്റ് വ്ലോഗർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് വലിയ പിന്തുണ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു.
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗം; ലൈസൻസ് റദ്ദാക്കൽ എളുപ്പമല്ല
കോഴിക്കോട് : വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന പോലീസിന്റെ നിർദേശം നടപ്പാക്കുക എളുപ്പമല്ലെന്നു വിദഗ്ധർ. ചില നിയമപ്രശ്‌നമാണ് കാരണം. കഴിഞ്ഞദിവസമാണ് പോലീസ് ഇക്കാര്യമറിയിച്ചത്. മോട്ടോർവാഹന നിയമത്തിലെ സെക്‌ഷൻ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ ’കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം’ എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് ’കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു