Tag: drinking water project

Total 6 Posts

മഴ കുറേ പെയ്തിട്ടും കാര്യമില്ല, നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർക്ക് കുടിവെള്ളം വർഷങ്ങളായി കിട്ടാക്കനി; ദുരിതം അനുഭവിക്കുന്നത് ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ

നാദാപുരം: മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർ . ഈയ്യങ്കോട് രണ്ടാം വാർഡിലെ 25 ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് പോലും പല വീടുകളിൽ നിന്നായി സ്ത്രീകൾ തലയിൽ ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ട് പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ കുറച്ച് കാലത്തിന്

വേനലില്‍ സമൃദ്ധമായി കുടിവെള്ളം; മേഞ്ഞാണ്യം വാര്‍ഡിലെ 95ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധജലവുമായി ചെറിയവീട്ടില്‍ – ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ മേഞ്ഞാണ്യം വാര്‍ഡില്‍ നിര്‍മിച്ച ചെറിയവീട്ടില്‍ -ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഭാരത് പെട്രോളിയം പൊതുനന്മ ഫണ്ട് തുകയായ മുപ്പത്താറ് ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്. ചെറിയ വീട്ടില്‍ ശിവദാസന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി നിലവില്‍ വന്നതോടെ പ്രദേശത്തെ 95 കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം

കോളനിയിലെ 250ഓളം പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായുള്ള പരിഹാരം; ചെങ്കോട്ടക്കൊല്ലി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കമായി

ചക്കിട്ടപ്പാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡായ ചെങ്കോട്ടുകൊല്ലിയില്‍ പുതുതായി നിര്‍മ്മിക്കുന്ന ചെങ്കോട്ടക്കൊല്ലി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ആരംഭിച്ചു. ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി 16 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ചെങ്കോട്ടക്കൊല്ലി കോളനിയിലെ 250 പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കും. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതി നിലച്ചിട്ട് മാസങ്ങള്‍; പട്ടികജാതി കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല

പേരാമ്പ്ര: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ നെല്ല്യാടിക്കണ്ടി കുടിവെള്ളപദ്ധതി മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിട്ടും പുനരാരംഭിക്കാന്‍ നടപടിയായില്ലെന്ന് പരാതി. പേരാമ്പ്ര പഞ്ചായത്തിലെ നെല്ല്യാടിക്കണ്ടി കോളനി നിവാസികള്‍ക്കുള്ള കുടിവെള്ളപദ്ധതിയാണ് ആറു മാസത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. കോളനി നിവാസികളായ പട്ടികജാതി കുടുംബങ്ങളില്‍ ഉള്‍പ്പെടെ 40-ഓളം പേരാണ് ഈ പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്. മോട്ടോര്‍ കേടായതുകാരണമാണ് ജലവിതരണം നിലച്ചത്. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍

കുറ്റ്യാടി കാവിലുംപാറ കലങ്ങോട്ടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ളം ലഭ്യമായത് അറുപതോളം കുടുംബങ്ങള്‍ക്ക്

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ കലങ്ങോട് മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ആശ്വാസമായി. വര്‍ഷങ്ങളായ കുടിവെള്ളമില്ലാതെ കൊടിയ ദുരന്തമനുഭവിക്കുന്ന കലങ്ങോട് പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ് കലങ്ങോട്ടെ കുടിവെള്ള വിതരണ സംവിധാനം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന

കക്കാട്ടെ പതിനഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; വയല്‍ തൃക്കോവില്‍ മറിയുമ്മയുടെ ഓര്‍മ്മക്കായി കുടിവെള്ള പദ്ധതിയൊരുക്കി നമ്പികണ്ടിയില്‍ വി.ടി കുഞ്ഞബ്ദുള്ള ഹാജിയും കുടുംബവും

പേരാമ്പ്ര: കക്കാട് നമ്പികണ്ടിയില്‍ വി.ടി കുഞ്ഞബ്ദുള്ള ഹാജിയും കുടുംബവും വയല്‍ തൃക്കോവില്‍ മറിയുമ്മയുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പദ്ധതി ഉഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനകണ്ടി അധ്യക്ഷത വഹിച്ചു. നാലര ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ്

error: Content is protected !!