Tag: Drama

Total 6 Posts

‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു

മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു.

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

കോക്കല്ലൂരില്‍ പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു; കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ. ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു. കേരള സംഗീത നാടക അക്കാദമി കോക്കല്ലൂര്‍ ടാഗോര്‍ വായനശാലയുടെ സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിച്ചത്. മൂന്നു ദിവസമായിയ കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന നാടകോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം കെ.എം.

നടുവണ്ണൂരിന്റെ മണ്ണിൽ അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിച്ച് വക്രഗണിതം; നാടകത്തെ ഇരുകൈകളാലും വരവേറ്റ് പ്രേക്ഷകർ

നടുവണ്ണൂർ: അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിക്കുന്ന വക്രഗണിതം എന്ന നാടകം ജനശ്രദ്ധ നേടുന്നു. അന്ധവിശ്വാസം പരത്തുന്ന വ്യാജ സിദ്ധന്റെ വളർച്ചയും തകർച്ചയുമാണ് വക്രഗണിതത്തിന്റെ പ്രമേയം. നവാഗത എഴുത്തുകാരൻ ശ്രീജേഷ് കാവിൽ രചന നിർവ്വഹിച്ച വക്രഗണിതം നവാഗത സംവിധായകനായ അഖിൽ തിരുവോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടൂർ ഫെസ്റ്റിൽ വകഗണിതത്തെ സ്വീകരിച്ച നിറഞ്ഞ സദസ്സ് നാടകത്തിന്റെ ജനശ്രദ്ധ എടുത്തു

കുരുന്നുകള്‍ക്കെതിരെയും വര്‍ഗീയത; മേമുണ്ട സ്‌കൂളിന്റെ ഫസ്റ്റ് നേടിയ കലോത്സവ നാടകത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം

വടകര: ജില്ലാ കലോത്സവത്തില്‍ മിന്നും പ്രകടനമാണ് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഴ്ചവച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാകിരീടവും മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. വടകരയുടെ തന്നെ അഭിമാനമായി മാറിയ സ്‌കൂളിനെതിരെ വിദ്വേഷപ്രചാരണം ആരംഭിച്ചരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍. ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിനെതിരെയാണ് പ്രചാരണം നടക്കുന്നത്. നാടകത്തിലെ ഡയലോഗ് മീഡിയക്ക് മുന്നില്‍ മത്സരാര്‍ഥികള്‍ പറയുന്ന ക്ലിപ്പ് പങ്കുവച്ചുകൊണ്ടാണ് പ്രചാരണം. ‘ബ്രസീല്‍

‘സ്വര്‍ണ്ണക്കാലുള്ള കണ്ണട’യ്ക്ക് സ്വര്‍ണ്ണത്തിളക്കമുള്ള വിജയം; ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹൈ സ്‌കൂളിന്റെ നാടകം

പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തിലെ മലയാള നാടക മത്സരത്തില്‍ ഒന്നാം സമ്മാനം നേടി പേരാമ്പ്ര ഹൈ സ്‌കൂളിന്റെ നാടകം. ‘സ്വര്‍ണ്ണക്കാലുള്ള കണ്ണട’ എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം സ്ഥാനത്തിന് പുറമെ മികച്ച നടന്‍, മികച്ച നടി എന്നീ നേട്ടങ്ങളും പേരാമ്പ്ര സ്‌കൂളിലെ കുട്ടികള്‍ സ്വന്തമാക്കി. മികച്ച നടനായി ദേവ്കൃഷ്ണയും മികച്ച നടിയായി

error: Content is protected !!