Tag: domestic violence
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: പ്രത്യേക കോടതികള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പൊലീസ് കർശന നടപടിയെടുക്കണം. തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വഴിയും വാർഡ് തല ബോധവത്ക്കരണം നടത്താൻ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗാർഹിക
വണ്ടൂരില്‍ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി
കോഴിക്കോട്:മലപ്പുറം വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഇറക്കിവിട്ടു. സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തു. മദ്യപിച്ച് വന്ന് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.