Tag: dharna

Total 7 Posts

മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ധര്‍ണ നടത്തി ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി. ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഒരു മാസമായി പഞ്ചായത്തിലെ

കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനുമുന്നില്‍ യു.ഡി.എഫ് ധര്‍ണ്ണ

പേരാമ്പ്ര: കടുത്ത വേനലില്‍ പേരാമ്പ്ര പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധം. യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കൊടും വേനലില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുകൃഷ്ണന്‍

വീട് നിര്‍മ്മാണത്തിനായുള്ള അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം; മേപ്പയൂരില്‍ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ നടത്തി

മേപ്പയൂര്‍: വീട് നിര്‍മ്മാണ അപേക്ഷ, പെര്‍മിറ്റ് ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്‍പിലാണ് ധര്‍ണാ സമരം നടത്തിയത്. ധര്‍ണ്ണാ സമരം ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് എരവത്ത് അധ്യക്ഷനായി. എം.എം അഷറഫ്, ശ്രീനിലയം വിജയന്‍,

‘മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കരുത്’; വീട് നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി

പേരാമ്പ്ര: വീട് നിര്‍മാണത്തിനുള്ള പെര്‍മിറ്റിനുള്ള അപേക്ഷ ഫീസുകള്‍ കുത്തനെ കൂട്ടിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ നടത്തി. നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ലോക കേരള സഭയുടെ പേരില്‍

‘ഇന്ത്യയെ അദാനിമാര്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല’; പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണയുമായി ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖല വില്പനയ്ക്കും സ്വകാര്യവല്‍ക്കരണത്തിനും യുവജന വഞ്ചനയ്ക്കുമേതിരെ പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പേരാമ്പ്ര എല്‍.ഐ.സി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ സുനില്‍, എസ്.എഫ്.ഐ

‘സര്‍ക്കാര്‍ നയം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നു’; അരിക്കുളം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ

അരിക്കുളം: സര്‍ക്കാര്‍ നയം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തെ പിണറായി ഭരണത്തില്‍ കേരളത്തിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ട സ്ഥിതിവിശേഷമാണെന്നും കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂ ഷ് മാത്യു പറഞ്ഞു. അരിക്കുളം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം സെക്രട്ടറി പത്മനാഭന്‍ പുതിയേടത്ത്

നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക; പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ

പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനുമുമ്പില്‍ ധര്‍ണ നടത്തി. നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണ്ണ മുന്നോട്ട് വെച്ചത്. സംസ്ഥാന ജന.സെക്രട്ടറി എന്‍.പി വിജയന്‍ ഉദ്ഘാടനം ചെയ്തു.

error: Content is protected !!