Tag: delivery

Total 3 Posts

പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ സ്വദേശിനിയായ പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവവേദനയെത്തുടര്‍ന്ന് പ്രീതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രാവിലെ പത്ത് മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. ഫെബ്രുവരി 28ന് ആയിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. അമ്മയും

ഡോക്ടര്‍ ഇല്ലാതെ പ്രസവം നടത്തി, രക്തസ്രാവത്താല്‍ അവശയായി; താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അസാന്നിധ്യത്തില്‍ പ്രസവം നടത്തിയതായി പരാതി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ഷമീജിന്റെ ഭാര്യ ആദിരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് അവശയായതായി പരാതി. അവശയായതോടെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. പ്രസവ സമയത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നേഴ്‌സിന് സംഭവിച്ച അബദ്ധമാണ് രക്തസ്രാവത്തിന് കാരണമെന്നും ഇവര്‍

മലപ്പുറത്ത് പതിനേഴുകാരി യുട്യൂബ് നോക്കി പ്രസവമെടുത്ത സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴിയിൽ പൊലീസിന് സംശയമുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിന് അയൽവാസിയായ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിലാണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് മറ്റാരും അറിഞ്ഞില്ലെന്ന മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അറസ്റ്റിലായ പ്രതി പെൺകുട്ടിയുടെ സുഹൃത്താണെന്നാണ്

error: Content is protected !!