Tag: Delhi
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം
ഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേർ സ്ത്രീകളാണ്. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. മഹാ കുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സിപിഐ കൊയിലാണ്ടിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു
കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മറ്റി ധര്‍ണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു. കെ.ചിന്നന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ:എസ്.സുനില്‍ മോഹന്‍, കെ.എസ്.രമേഷ് ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.സുധാകരന്‍,