Tag: death

Total 461 Posts

വളപട്ടണത്തിന് സമീപം ട്രെയിന്‍തട്ടി രണ്ട് പേര്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം

കണ്ണൂര്‍: വളപട്ടണത്തിനു സമീപം ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരില്‍ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാമന്‍ ധര്‍മശാല സ്വദേശിയാണെന്നാണ് വിവരം. നൂറുമീറ്റര്‍ വ്യത്യാസത്തിലാണ് ഇരുമൃതദേഹങ്ങളും കാണപ്പെട്ടത്. ആന്തൂര്‍ നഗരസഭയിലെ ധര്‍മ്മശാലയില്‍ പ്ലൈവുഡ് കമ്പനി ചുമതലക്കാരനായി ജോലി ചെയ്യുകയാണ് പ്രസാദ്. പ്രസാദിന്റെ ഇരുചക്ര

വേളം പള്ളിയത്ത് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വേളം: വേളം പള്ളിയത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിയത്ത് മീത്തലെ കൂമുള്ളകണ്ടി ലിഥുന്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയോടെ ലിഥുനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ എകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: സത്യന്‍, അമ്മ: ലീല, സഹോദരി: ലിന്‍സി. മൃതദേഹം വടകര താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം

സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക്, എതിര്‍വശത്തുനിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി; പേരാമ്പ്രയില്‍ യുവാവിന്റെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൈതക്കല്‍ പുറ്റാട് കോളനിയില്‍ ഹനീഫയാണ് അപകടത്തില്‍ മരിച്ചത്. അന്‍പത്തഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കൈതക്കല്‍ കക്കാട് പുതിയ ബൈപ്പാസിന് സമീപം വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ കാറില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഹനീഫ കെ.എസ്.ആര്‍.ടി.സി

കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കാല്‍ വഴുതി വീണു; സൗദി അറേബ്യയില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസി മരിച്ചു

കോഴിക്കോട്: സൗദി അറേബ്യയില്‍ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി പാലക്കല്‍ പറമ്പ് ഇബ്രാഹിം ആണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. മദീന തരീഖ് സുല്‍ത്താനയിലാണ് കെട്ടിടം പണിക്കിടെയാണ് കാല് വഴുതി താഴെ വീണത്. ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചു

പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍; ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പതിനേഴുകാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് അനസിനെ കാണാതായത്. ജോലി ചെയ്യുന്ന കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീടാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍

എരവട്ടൂര്‍ പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു

എരവട്ടൂര്‍: പടിഞ്ഞാറെ വേവുക്കണ്ടി നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ശാന്ത (റിട്ട. അധ്യാപിക), ശശിധരന്‍ (റിട്ട. അധ്യാപകന്‍), ഉഷ. മരുമക്കള്‍: ശശി വെങ്കല്ലില്‍ (റിട്ട. അധ്യാപകന്‍), റീന സി.പി. (പ്രധാനാധ്യാപിക, നാരായണ വിലാസം എയുപി സ്‌കൂള്‍, എരവട്ടൂര്‍), വത്സ പ്രസാദ്, മുക്കം (റിട്ട. അധ്യാപകന്‍). സംസ്‌കാരം

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം മുതല്‍ കാണാതായി; കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ

കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി

ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. നീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുന്‍വാതിലുകള്‍

വടകര പുതുപ്പണത്ത് വയോധിക ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ; അപകടത്തില്‍ പെട്ടത് അയനിക്കാട് സ്വദേശി

വടകര : പുതുപ്പണം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മല്‍ ഇസ്മയിലിന്റെ ഭാര്യ ജമീലയാണ് മരിച്ചത്. അറുപതു വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വടകര പുതുപ്പണം ബ്രദേഴ്‌സ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് പിറകിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിന്‍

error: Content is protected !!