Tag: death

Total 461 Posts

കുഞ്ഞിന് ജന്മം നല്‍കി 20ാം ദിവസം, തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു

റിയാദ്: തലച്ചോറിലെ രക്തസ്രാവത്തെ കോഴിക്കോട് സ്വദേശിനിയായ നഴ്സ് സൗദിയില്‍ മരിച്ചു. മാവൂര്‍ സ്വദേശിനി അസ്‌നയാണ് മരിച്ചത്. 29 വയസായിരുന്നു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അസ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മക്ക മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സായിരുന്നു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങിമരിച്ചു

വയനാട്: വയനാട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങി മരിച്ചു. ചെറുകാട്ടുര്‍ കുഴിമൂളില്‍ വീട്ടില്‍ ഡെറിന്‍ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിന്‍ ജോസ് (20) എന്നിവരാണ് മരിച്ചത്. എറണാകുളം ഇരുമ്പനത്തെ ന്യൂ ടെക് ടയേഴ്‌സ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ചീരക്കാട്ടുപാറയിലാണ് താമസം. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുവാനിറങ്ങിയ

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി; ചങ്ങരോത്ത് എ.യു.പി സ്കൂൾ വിദ്യാർത്ഥി മരിച്ചു

അരിക്കുളം: ഛര്‍ദ്ദിയെ തുടർന്ന് ചങ്ങരോത്ത് എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണ് മരിച്ചത്. പന്ത്രണ്ടുവയസായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരണം. എസ്ക്രീം കഴിച്ചതിന് പിന്നാലെ ഇന്നലെ വെെകീട്ട് കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും

വടകര മാഹി കാനാലിന്റെ എടച്ചേരി പോതിമഠത്തില്‍ താഴെ ഭാഗത്ത് വയോധികന്‍ മുങ്ങി മരിച്ചു

ഓര്‍ക്കാട്ടേരി: വടകരയില്‍ മാഹി കാനാലില്‍ വയോധികന്‍ മുങ്ങി മരിച്ചു. കൂടത്താന്‍കണ്ടി വാസു വാണ് കനാലില്‍ വീണ് മുങ്ങിമരിച്ചത്. അറുപത്തേഴ് വയസ്സായിരുന്നു. എടച്ചേരി പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തില്‍ താഴെ വെച്ചാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. വാസു അബദ്ധവശാല്‍ കനാലില്‍ വീണ് മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര അഗ്‌നിരക്ഷാ സേന

കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ മരിച്ച നിലയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജുവാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ജാനകി. സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട്

കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എരമംഗലം സ്വദേശിയായ യുവാവ് മരിച്ചു. നാല്‍പത്തിരണ്ടുകാരിയായ ബിനീഷാണ് മരിച്ചത്. ബിനീഷും നാട്ടുകാരുമായി ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ശേഷം ഇയാളെ പരിക്കുകളോടെ ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിനീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആള്‍ക്കൂട്ട മര്‍ദനമെന്നാണ് ബന്ധുക്കളുടെ

വേനല്‍ മഴയില്‍ ഇടിമിന്നലേറ്റു; കോട്ടയത്ത് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. മുണ്ടക്കയം കാപ്പിലാമൂടിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കാപ്പിലാമൂടില്‍ കപ്പയില്‍ വീട്ടില്‍ സുനില്‍ (48), നാടുവിനല്‍ വീട്ടില്‍ രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. സുനിലിന്റെ സഹോദരി ഭര്‍ത്താവാണ് രമേശ്. സുനിലിന്റെ വീട്ടിനു മുന്നില്‍ നിന്ന് സംസാരിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി

നന്തിയില്‍ അജ്ഞാതന്‍ വയലില്‍ മരിച്ച നിലയില്‍

നന്തി: പരപ്പരക്കാട്ട് വയലില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് വയലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ നന്തി ടൗണില്‍ കണ്ടവരുണ്ട്. പ്രദേശവാസിയല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി എന്നിവര്‍ സ്ഥലത്തെത്തുകയും കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി

തൃശൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണം നാളെ വിവാഹം നടക്കാനിരിക്കെ

തൃശൂര്‍: തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂര്‍ ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) ആണ് മരിച്ചത്. ഇരുപത്താറ് വയസ്സായിരുന്നു. ബുധനാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിധിന്‍. അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം കനോലി കനാലില്‍ ബോട്ടിങ് നടത്തുകയും ശേഷം കനാലില്‍ കുളിക്കാന്‍

error: Content is protected !!