Tag: death

Total 461 Posts

അത്തോളിയിൽ ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ: പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അത്തോളി: അത്തോളിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത നിലയിൽ. കോതങ്കലെ പിലാച്ചേരി മനോജ് ആണ് വീടിന്റെ പോർച്ചിൽ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന് 55 വയസ്സായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. അത്തോളി യിലെ ചന്തുവിന്റെ മകനാണ് മരണപ്പെട്ട മനോജ്. ഇദ്ദേഹത്തിന് രണ്ടു മക്കളാണ്. മകളെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. മകൻ പ്ലസ്ടുവിന് പഠിക്കുന്നു. മകളുടെ വിവാഹവുമായി

കീഴരിയൂര്‍ കുന്നോത്ത് മുക്ക് നടിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു

കീഴരിയൂര്‍: കുന്നോത്ത് മുക്ക് നടിച്ചാലില്‍ ഗോപാലന്‍ അന്തരിച്ചു. എഴുപത്തി ഒമ്പത് വയസ്സായിരുന്നു. ഭാര്യ: കല്യാണി മക്കള്‍: ജ്യോതി, ജയ, രജനി. മരുമക്കള്‍: സ്വാമിനാഥ് ചെറുകാട്, വേണു കൊല്ലം, സുരേന്ദ്രന്‍ കാരായാട്.

അരിക്കുളം തയ്യുള്ളതില്‍ മീത്തല്‍ പാത്തുമ്മ അന്തരിച്ചു

അരിക്കുളം: തയ്യുള്ളതില്‍ മീത്തല്‍ പരേതനായ മൊയ്തിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു. എണ്‍പത്തി ആറ് വയസ്സായിരുന്നു. മക്കള്‍: സൈനബ, കുഞ്ഞാമിന, അമ്മത്, ഖദീജ മരുമക്കള്‍: അമ്മദ് കീഴരിയൂര്‍, അമ്മദ് നടുവത്തൂര്‍, മൊയ്തി അരിക്കുളം, റാബിയ സഹോദരങ്ങള്‍: ആമിന, അലീമ, മറിയം, പരേതരായ ആയിഷ, മൊയ്തി

തുറയൂര്‍ ഇരിങ്ങത്തെ തോട്ടുമ്മല്‍കുനി ജാനകി അന്തരിച്ചു

തുറയൂര്‍: ഇരിങ്ങത്ത് തോട്ടുമ്മല്‍കുനി ജാനകി അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമനാണ് ഭര്‍ത്താവ്. മക്കള്‍: പത്മാവതി, അശോകന്‍, പ്രകാശന്‍, വിജയന്‍, ബിന്ദു. മരുമക്കള്‍: ശ്രീധരന്‍, ബാബു, ശ്രീലത, വിലാസിനി, മിനി

പന്തീരാങ്കാവില്‍ നിർമാണത്തൊഴിലാളി ഓവുചാലിൽ മരിച്ചനിലയിൽ

പന്തീരാങ്കാവ് : നിർമാണത്തൊഴിലാളിയെ ഓവുചാലിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാഴി പുഴമ്പ്രം തായനാരി ദാസൻ ആണ്‌ മരിച്ചത്. അറുപത് വയസ്സാണ്. ഇദ്ദേഹം ഡോക്ടറെ കണ്ടുമടങ്ങുമ്പോൾ പാലാഴി പുഴമ്പ്രം റോഡരികിലെ ഓവുചാലിൽ തലകറങ്ങി വീണതാവാമെന്നാണ് കരുതുന്നത്. ഓവുചാലിന് പലയിടങ്ങളിലും സ്ലാബില്ല. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ പാലാഴിയിൽ നിന്നും ദാസൻ നടന്നുവരുന്നത് കണ്ടവരുണ്ട്. എട്ടുമണിയായിട്ടും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓവുചാലിൽ

തൃശൂരിൽ യുവതിയും മകനും ആത്മഹത്യ ചെയ്ത നിലയിൽ; ഭർത്താവ് രണ്ട് മാസം മുമ്പ്‌ കോവിഡ് ബാധിച്ച് മരിച്ചിരുന്നു

തൃശൂര്‍: തൃശൂരില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസ്സുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് അനിലയുടെ ഭര്‍ത്താവ് സുമേഷ് കോവിഡ് ബാധിച്ച്‌ മരിച്ചത്. തുടര്‍ന്ന് അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സുമേഷിന്റെ മരണത്തോടെ

പേരാമ്പ്ര നല്ലാശ്ശേരി ചന്ദ്രമതി അമ്മ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്രയിലെ മുന്‍ പഞ്ചായത്ത് അംഗം നല്ലാശ്ശേരി പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: രതീഷ് കുമാര്‍ (ബിസിനസ്), സുനില്‍ കുമാര്‍ (ഗള്‍ഫ്), സുനിത (ഹോം ഷോപ്പ്‌ കോര്‍ഡിനേറ്റര്‍, ബാലുശ്ശേരി). മരുമക്കള്‍: അനില്‍കുമാര്‍ തിരുവോട് ( സ്റ്റേറ്റ് ഫാമിങ്ങ് കോര്‍പ്പറേഷന്‍, പുനലൂര്‍), ഷൈന കെ.ദാസ്, വിജിത്ര  

ആവള കുട്ടോത്ത് ചെറിയ മഞ്ചേരി പാത്തുമ്മ അന്തരിച്ചു

പേരാമ്പ്ര: ആവള കുട്ടോത്ത് ചെറിയ മഞ്ചേരി പാത്തുമ്മ അന്തരിച്ചു. എണ്‍പത്തി ഒന്ന് വയസ്സാണ്. ഭര്‍ത്താവ്: പരേതനായ മൊയ്തീന്‍ മാസ്റ്റര്‍. മക്കള്‍: മറിയം, കുഞ്ഞബ്ദുള്ള, കരീം, പരേതനായ അമ്മദ്. മരുമക്കള്‍: ബിയ്യാത്തു, ജമീല, സീനത്ത്, പരേതനായ കുഞ്ഞബ്ദുള്ള

മുയിപ്പോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടയാട്ട് സൂപ്പി അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടയാട്ട് സൂപ്പി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ആംസിസ് മുഹമ്മദ്, റഷീദ്, റഹ്‌മത്ത് മരുമക്കള്‍: സൗദ, ഹസീന, മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുല്ല പട്ടയാട്ട് (കര്‍ഷക കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട്), ഹമീദ് (ഫര്‍ണീച്ചര്‍ ഷോപ്പ്, പരേതരായ മൊയ്തി, അബ്ദുറഹ്‌മാന്‍.

രാമനാട്ടുകരയിൽ അച്ഛനും മകളും വീടിനുള്ളിൽ മരിച്ചനിലയിൽ

രാമനാട്ടുകര: അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി-പുല്ലുംകുന്ന് റോഡിൽ ഓയാസിസ് വീട്ടിൽ എ.വി. പീതാംബരൻ (റിട്ട. ടെക്‌നിക്കൽ മാനേജർ, കാലിക്കറ്റ് എയർപോർട്ട് – 61), മകൾ ശാരിക (31) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്‌ക്കുശേഷമാണ് സംഭവം. ഇരുനിലയുള്ള വീടിന്റെ ആദ്യനിലയിലെ രണ്ടുമുറികളിലായാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈസമയം പീതാംബരന്റെ

error: Content is protected !!