Tag: death

Total 461 Posts

ചെറുവണ്ണൂര്‍ കണ്ടീതാഴ സി പി അബ്ദുല്‍ കരീം മുസ്ലിയാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മാട്ടൂല്‍ മന്‍ഷഅ് മുന്‍ മാനേജറായിരുന്ന ചെറുവണ്ണൂര്‍ കണ്ടീതാഴ സി പി അബ്ദുല്‍ കരീം മുസ്ലിയാര്‍ അന്തരിച്ചു. 51 വയസ്സായിരുന്നു. ഐസിഎഫ് ഷാര്‍ജ അല്‍ നഹ്ദ യൂണിറ്റ് രൂപീകരണത്തില്‍ സജീവ പങ്കാളിത്തം വഹിക്കുകയും മുന്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ച് പ്രാസ്ഥാനിക രംഗത്ത് നാട്ടിലും വിദേശത്തും സജീവ സാന്നിധ്യമായിരുന്നു അബ്ദുല്‍ കരീം മുസ്ലിയാര്‍. പിതാവ്: പരേതനായ അസൈനാര്‍

ഓമശ്ശേരിയില്‍ കടവില്‍ കുളിക്കാറിനങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു; ഒരു മരണം

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ

ഓമശ്ശേരിയില്‍ കടവില്‍ കുളിക്കാറിനങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു; ഒരു മരണം

കോഴിക്കോട്: ഓമശ്ശേരി മലയമ്മ മാതോളത്ത്കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8)നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടാണ് കുളിക്കാനിറങ്ങിയ കുട്ടികളിൽ രണ്ടു പേർ ഒഴിക്കിൽപ്പെട്ടത്. മറ്റു കുട്ടികൾ അറിയിച്ചതിനെ

വടകര മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വടകര: വടകര മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുടപ്പിലാവില്‍ സ്വദേശിയായ ജിജിന്‍(28) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയതായിരുന്നു ജിതിന്‍. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് ജിജിന്റെ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണ തൊഴിലാളിയായ ജിജിന്‍ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാന്‍ വന്നതായിരുന്നു.

മുയിപ്പോത്ത് വയലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് വയലില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. അമ്മാളുവാണ് ഭാര്യ. മക്കള്‍: സുനിത്ത് (ദുബായ്), സുജിത്ത് (എം.എം.യു.പി.സ്‌ക്കൂള്‍ ന്യൂമാഹി), സുനില ( നടുവണ്ണൂര്‍). മരുമക്കള്‍: ശശീന്ദ്രന്‍ (നടുവണ്ണൂര്‍), വിന്യ (മാഹി), മുന്ന( വിയ്യൂര്‍എല്‍.പി.സ്‌ക്കൂള്‍). സഹോദരങ്ങള്‍: നാരായണന്‍, ബാലന്‍, കല്യാണി

കൊയിലാണ്ടി കൊല്ലം 17-ാം മൈല്‍സില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: കൊല്ലം 17-ാം മൈല്‍സില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തിപൊരിച്ചവയല്‍ (കോരങ്കണ്ടി) ജലേഷ് കുമാറിനെയാണ് (52) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തത്. കോരന്‍കണ്ടി നാരായണന്റെയും നാരായണിയുടെയും മകനാണ്. ബിന്ദുവാണ് ഭാര്യ. മക്കള്‍ രാഹുല്‍, അതുല്യ. സഹോദരങ്ങള്‍ ഗിരീഷ് കുമാര്‍, ഉമേഷ് കുമാര്‍, പരേതരായ

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പതിനാലുകാരി മരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ഇതരസംസ്ഥാനക്കാരിയായ പതിനാലുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്ത്

പന്തിരിക്കരയിലെ പുതിയോട്ടുംകര അമ്മാളു അമ്മ അന്തരിച്ചു

പേരാമ്പ്ര: പന്തിരിക്കരയിലെ പുതിയോട്ടുംകര അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പനാണ് ഭര്‍ത്താവ്. മക്കള്‍: കുഞ്ഞികൃഷ്ണന്‍ (ഐ.എന്‍.ടി.യു.സി ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ്), ഭാസ്‌കരന്‍, ശാന്ത, ദേവി, പരേതനായ ബാലന്‍. മരുമക്കള്‍: മാതു അമ്മ, ബീന, ഗംഗാധരന്‍, സുമതി.

ചെമ്പനോടയിലെ പുളിന്തറ പെണ്ണമ്മ അന്തരിച്ചു

പേരാമ്പ്ര: ചെമ്പനോടയിലെ പുളിന്തറ പെണ്ണമ്മ (മോണിക്ക) അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ജോണിയാണ് ഭര്‍ത്താവ്. മക്കള്‍: ജിനേഷ് ( ഹോളി ഫാമിലി എച്ച്.എസ്.എസ് പടത്തുകടവ്), ജിന്‍സി. മരുമക്കള്‍: റോസ്ന ഒറവുണ്ടില്‍ വിലങ്ങാട്, അനീഷ് മഠത്തില്‍ ചുണ്ടത്തും പൊയില്‍.

നരയംകുളം ചെങ്ങോടുമ്മല്‍ സന്തോഷ് അന്തരിച്ചു

പേരാമ്പ്ര: നരയംകുളം ചെങ്ങോടുമ്മല്‍ സന്തോഷ് അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. പരേതനായ ശങ്കരന്റെ മകനാണ് അമ്മ: ജാനു. സഹോദരങ്ങള്‍: ബിജു, ബിന്ദു.

error: Content is protected !!