Tag: death

Total 461 Posts

തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു

പേരാമ്പ്ര: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായ തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.   ഭാര്യ കല്യാണി. മക്കള്‍ രാധാകൃഷ്ണന്‍, രാജഗോപാലന്‍ (എ.എസ്.ഐ. കുറ്റ്യാടി പൊലീസ് ), ഉഷ (റിട്ട. അധ്യാപിക എ.യു.പി സ്‌ക്കൂള്‍ കുറ്റിക്കാട്ടൂര്‍ ), പരേതനായ ചന്ദ്രന്‍. മരുമക്കള്‍ ശൈലജ( വര്‍ക്കര്‍ ആലോക്കൂട്ടം അംഗന്‍വാടി), ഷൈജ (കുണ്ടുതോട്), ഉഷ(കുട്ടോത്ത്)

കീഴരിയൂര്‍ പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു

കീഴരിയൂര്‍: പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കണാരന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: രജിഷ, വിജിഷ, ജിനിഷ. മരുമക്കള്‍: സന്തോഷ് പുന്നോളി മീത്തല്‍, ബിജു തിക്കോടി, ദിബില്‍ മണിയൂര്‍.   സഹോദരങ്ങള്‍: നാരായണി, മാധവി, നാരായണന്‍, പരേതനായ കണ്ണന്‍, കുഞ്ഞ്യാത്തു, കഞ്ഞിരാമന്‍.

സുഹൃത്തുക്കൾക്കൊപ്പം പതിവുപോലെ ജിമ്മിൽപോയി, കേബിൾ വയറിൽ കാൽ കുരുങ്ങി ബിൽഡിങ്ങിൽ നിന്ന് താഴേക്ക് വീണു; ആവള പള്ളിയത്ത് സ്വദേശിയുടെ അകാല വിയോ​ഗം വിശ്വസിക്കാനാകാതെ നാട്

പേരാമ്പ്ര: ആവള സ്വദേശിയായ യുവാവ് ഷാർജയിൽ മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബക്കാരും ബന്ധുക്കളും. ഇന്നലെ രാവിലെയാണ് ബിൽഡിങ്ങിൽ നിന്ന് വീണ് ആവള പള്ളിയത്ത് വാഴയിൽ അജ്മൽ മരണപ്പെട്ടത്. ജിമ്മിൽ എക്സെെസ് ചെയ്യുന്നതിനിടെ കേബിൽ വയറിൽ കുരുങ്ങി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരമായി രാവിലെ സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ അജ്മൽ എക്സെെസ് ചെയ്യാൻ പോവാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിൽ പോയതായിരുന്നു

പനി വന്നത് രണ്ട് ദിവസംമുമ്പ്, ചികിത്സ തേടിയെങ്കിലും ഭേദമായില്ല, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; പിഞ്ചോമന മുഹമ്മദ് സഫ്റാന്റെ മരണത്തിന്റെ ഞെട്ടലിൽ ലാസ്റ്റ് കല്ലോട് ഗ്രാമം

പേരാമ്പ്ര: പനി സാധാരണ വരാറുള്ളതാണ്, മരുന്നൊക്കെ കഴിച്ചാൽ അത് മാറാറുമുണ്ട്. അതുപോലെയെ ഇപ്പഴും കരുതിയുള്ളൂ. പിഞ്ചോമനയ്ക്ക് പനി വന്നപ്പോഴും പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് അബ്ദുള്‍ ഷുക്കൂറും ഭാര്യ റമീസയുടെ മനസിലും പനി പെട്ടന്നങ്ങുമാറി കുഞ്ഞ് സുഖം പ്രാപിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ എന്നന്നേക്കുമായി മകനെ പനി തട്ടിയെടുക്കുമെന്ന് അവർ അറിഞ്ഞില്ല. ഇന്നലെയാണ് മൂന്ന് വയസുകാരൻ മുഹമ്മദ്

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

തിരുവനന്തപുരം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക സ്വദേശിനിയായ സെല്‍മയാണ് മരിച്ചത്. ഇരുപത് വയസായിരുന്നു. ജൂണ്‍ 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പം സെല്‍മ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു

മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു. 79 വയസാണ്. മാണിയോട്ട് കുത്തിരാമൻ വൈദ്യരാണ് ഭർത്താവ്. മക്കൾ: വസന്ത,രാജീവൻ, സജീവൻ സൗമിത്രി(മിനി), റീജ മരുമക്കൾ: പരേതനായ എ കെ കുഞ്ഞിരാമൻ ഷീജ, സിന്ധു, സഹദേവൻ, അനിൽകുമാർ സഹോദരങ്ങൾ ഗോപാലൻ, ശ്രീധരൻ, ദേവി, പരേതനായ രാജൻ സംസ്കാരം രാവിലെ പത്ത് മണിക്ക് പ്രതീക്ഷയിലെ വീട്ടുവളപ്പിൽ.

കാന്‍സര്‍ ബാധിച്ച് മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു

മേപ്പയ്യൂര്‍: കാന്‍സര്‍ ബാധിതനായിരുന്ന മുയിപ്പോത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി അന്തരിച്ചു. ചെണ്ട്യാങ്കണ്ടി നാസറിന്റെയും സൗദയുടെയും മകനായ മുഹമ്മദ് ജാസിലാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. നാല് വര്‍ഷത്തോളമായി ജാസില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ രോഗം കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേപ്പയ്യൂര്‍ സലഫി ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്

പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ ഇരുപത്തിനാലുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവമ്പാടി: പുല്ലൂരാംപാറയില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്നാങ്കയം കൊരട്ടിയില്‍ ടോം അഗസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിനാല് വയസായിരുന്നു. ടോമിനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. രാത്രി ഏറെ വൈകിയും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ടോമിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് പകലാണ് വീടിന് സമീപമുള്ള തോട്ടില്‍ ടോമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കല്ലോട് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണു; തൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം

പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണിയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള കണിയാംകണ്ടി മീത്തല്‍ പറമ്പില്‍ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു ദാക്ഷായണി. അപകടമുണ്ടായ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

error: Content is protected !!