Tag: death
മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തേങ്ങ തലയിൽ വീണു; പാലക്കാട് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: മുറ്റത്ത് വെച്ച് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മിയാണ് (31) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് വെച്ച് പാത്രം കഴുകുമ്പോള്‍ തേങ്ങ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. summery: a coconut fell on the women’s head while
പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു
പൂനൂര്‍: പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍(45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം വന്ന് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിച്ച് അടുത്തുള്ള പനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ്
ഇരുവഴിഞ്ഞിപ്പുഴയില്‍ കാളിയാമ്പുഴ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഹുസ്‌നി മുബാറഖിന്റേതാണെന്ന് സ്ഥിരീകരിച്ചു
തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കാളിയാമ്പുഴ ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പതങ്കയത്ത് ഒഴുക്കില്‍പെട്ട യുവാവിന്റേതാണെന്ന് സ്ഥീരികരിച്ചു. ഫോറന്‍സിക് പരിശോധനയിലാണ് ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകന്‍ ഹുസ്‌നി മുബാറഖ് (18) ന്റേതാണെന്ന് സ്ഥിരീകരിച്ചതെന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുമിത്ത് കുമാര്‍ പറഞ്ഞു. ജൂലൈ നാലിന് വൈകീട്ടാണ് പതങ്കയം പുഴയില്‍ ഹുസ്‌നി മുബാറഖ് ഒഴുക്കില്‍പെട്ടത്.
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആയഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു
ആയഞ്ചേരി: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വരയാലില്‍ കണ്ടി രാജീവന്റെ മകന്‍ അമല്‍ രാജ് (21) മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കടമേരി റോഡ് തെരുവിന്‍ താഴയില്‍ സുഹൃത്തിന്റെ ബൈക്കിന് പിറകില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ച
പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. ‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ എന്‍ കേളപ്പന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ എന്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ശ്യാമള, ഷീബ, ശ്രീജ. മരുമക്കള്‍: ബാബു(ഉള്ള്യേരി), ശേഖരന്‍(വാകയാട്). സഹോദരങ്ങള്‍: ചെക്കോട്ടി, ഗോപാലന്‍, കല്യാണി, ബാലകൃഷ്ണന്‍ പരേതരായ കുഞ്ഞിരാമന്‍, ചിരുത.
സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ കടലുണ്ടിക്കടവ് അഴിമുഖത്ത് ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കടലുണ്ടിക്കടവ് അഴിമുഖത്ത് ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകന്‍ സനീഷ് (23) ആണ് മരിച്ചത്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുവര്‍ രക്ഷിയ്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടവില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍
എടവരാട് അരിക്കാം കാവില്‍ കുഞ്ഞിച്ചി അന്തരിച്ചു
പേരാമ്പ്ര: എടവരാട് പരേതനായ അരിക്കാം കാവില്‍ മൊയ്തീന്റെ ഭാര്യ കുഞ്ഞിച്ചി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: മറിയം, അസീസ്, മുഹമ്മദ്(ഖത്തര്‍), കുഞ്ഞബ്ദുല്ല (ബഹ്‌റൈന്‍), സമീര്‍. മരുമക്കള്‍: സൗദ(കുട്ടോത്ത്), ഹബീബ (കുട്ടോത്ത്), തന്‍സീറ (മുയിപ്പോത്ത്), സഫീല (മുചുകുന്ന്). സഹോദരങ്ങള്‍: കുഞ്ഞാമി, കദീശ (കല്ലൂര്‍), പരേതരായ ആയിഷ, മറിയം (പന്തിരിക്കര).
പേരാമ്പ്ര തളിച്ചാംകുളത്ത് മോഹനന്‍ അന്തരിച്ചു
പേരാമ്പ്ര: തളിച്ചാംകുളത്ത് മോഹനന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. പരേതനായ ചാതപ്പന്റെയും കല്യാണിയുടെ മകനാണ്. ഭാര്യ: ലീല അംഗണ്‍വാടി വര്‍ക്കര്‍ മക്കള്‍: ലിനീഷ്, ലിജീഷ്. മരുമക്കള്‍: രമ്യ, ആതിര. സഹോദരങ്ങള്‍: സുരേഷ് ടി.കെ, ശോഭ.
മംഗലാപുരത്ത് വാഹന അപകടം; കൂരാച്ചുണ്ട് സ്വദേശി മരിച്ചു, മകളെ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു
കൂരാച്ചുണ്ട്: മംഗലാപുരത്ത് വെച്ചുണ്ടായ കാറപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശി (കുറ്റിപ്പറിച്ചാല്‍, ജോസ് ജോര്‍ജ്) ജോസൂട്ടി മരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. കോയിപറമ്പ് മുട്ടത്തില്‍ പുത്തന്‍പുരയില്‍ പരേതനായ ജോര്‍ജ് – മേരി ദമ്പതികളുടെ മകനാണ്. മകള്‍ അനുവിനെ പരിക്കുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മംഗലാപുരത്ത് വെച്ചാണ് ജോസൂട്ടിയും മകളും കാറപകടത്തില്‍പെട്ടത്. ഇവരെ രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും