Tag: death

Total 458 Posts

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്

അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്

പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പയ്യോളി ഒന്നാം

ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു

കൊടുവള്ളി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കുട്ടിയയില്‍ താമസിക്കുന്ന ചെറുപുളങ്ങല്‍ അഷ്‌റഫ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനു സമീപം ജൂണ്‍ 12ന് പുലര്‍ച്ചെ നാലു മണിയോടെ ബൈക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരുന്ന

മുയിപ്പോത്ത് നൊച്ചിക്കാട്ട് മൊയ്തീന്‍ അന്തരിച്ചു

മുയിപ്പോത്ത്: മുയിപ്പോത്ത് നൊച്ചിക്കാട്ട്‌ മൊയ്തീന്‍ അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. ഭാര്യമാര്‍: പരേതരായകദീശ പൂവലോറ, കദീശ മീറന്തോടി. മക്കള്‍: കുഞ്ഞബ്ദുള്ള(ആവള), അബ്ദുറഹ്‌മാന്‍(ഖത്തര്‍), അബ്ദുള്‍ കരീം, അബ്ദുള്‍ അസീസ്(ഖത്തര്‍), പരേതരായഫാത്തിമ കുഞ്ഞമ്മദ്. മരുമക്കള്‍: ജമീല, സഫിയ, കുഞ്ഞാമി, സുബൈദ, സീനത്ത്, റഅസിന. സഹോദരങ്ങള്‍: പരേതരായ പാത്തു, കുഞ്ഞബ്ദുള്ള,. ഇബ്രാഹിം എന്‍.സി.

കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ പരേതനായ ഏരത്തുകണ്ടി സൂപ്പിയുടെ ഭാര്യ കണ്ണമ്പത്ത്കണ്ടി ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍മെമ്പറും, കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി ട്രഷററുമായ കണ്ണമ്പത്തുകണ്ടി അമ്മത് ഏക മകനാണ്. മരുമകള്‍ ജമീല തയ്യുള്ളതില്‍. സഹോദരങ്ങള്‍: കുഞ്ഞയിശ ചെറിയനല്ലൂര്‍(തിരുവള്ളൂര്‍), അബ്ദുറഹിമാന്‍ പട്ടേരിമണ്ണില്‍(മുയിപ്പോത്ത്), പരേതനായ പട്ടോനകണ്ടി മൊയ്തീന്‍(കീഴ്പ്പയ്യൂര്‍), കുഞ്ഞബ്ദുള്ള തിയ്യര്‍കണ്ടി(മേപ്പയ്യൂര്‍), കദീശ.

വടകര അറക്കിലാട് മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്ന്

വടകര: അറക്കിലാട് വയലിലെ വെള്ളത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പുത്തൂര്‍ ആയാടത്ത് താഴക്കുനി ഹാരിസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് വയല്‍പീടികക്കു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി വയല്‍പീടികയില്‍ നിന്നു വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോഴാണ് സംഭവമെന്നു കരുതുന്നു. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും

മേപ്പയ്യൂര്‍ തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ തിരുത്തില്‍ പീടികയില്‍ മൊയ്തീന്‍. മക്കള്‍: ആയിശു, സഫിയ, സുലൈഖ, സക്കീര്‍, നസീര്‍. മരുമക്കള്‍: കുഞ്ഞമ്മദ് ഇരിങ്ങത്ത്, മുജീബ് കൊഴുക്കല്ലൂര്‍, ഫിറോസ് തോടന്നൂര്‍, ഖമറുന്നിസ മഞ്ചേരി. സഹോദരങ്ങള്‍: മൊയ്തീന്‍ മുയിപ്പോത്ത്, പാത്തു, ആയിഷ.

ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ​ഡ്രെെവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വെ​ട്ടി​ച്ച ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രെെവർ മരിച്ചു. കോ​ഴി​ക്കോ​ട് പൊ​റ്റ​മ​ല്‍ സ്വ​ദേ​ശി ക​ന​ക​നാ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യാ​ട് ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈപ്പാസില്‍ വെച്ച്‌ നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ക​ന​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍

നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചു; കുറ്റ്യാടി വേളം സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

കുറ്റ്യാടി: ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദനാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റല്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: നിഷ. മക്കള്‍: സ്‌നേഹ, ഹരിദേവ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. summary: a native of

റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോ​ഗി മരിച്ചു

കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ

error: Content is protected !!