Tag: death

Total 461 Posts

വാല്യക്കോട് കുന്നുമ്മൽ മീത്തൽ ചാത്തുക്കുട്ടി അന്തരിച്ചു

വാല്യക്കോട് കുന്നുമ്മൽ മീത്തൽ ചാത്തുക്കുട്ടി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. അസുഖബാധിതനായ അദ്ദേഹം ഇന്ന് രാവിലെ ആറ് മണിയോടെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: ചന്ദ്രിക. മക്കള്‍: അനിത അനീഷ് സുധീഷ്. മരുമകന്‍: രജികുമാർ.ടി.പി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടന്നു.

പൂനൂര്‍ സ്വദേശിയായ യുവാവ് ദമാമില്‍ പനി ബാധിച്ച് മരിച്ചു

പൂനൂര്‍: താമരശ്ശേരി പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബാസിത് ദമാമില്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മരണം. സൗദിയിലെ അല്‍ ഖസീമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാസിത്. കമ്പനി ആവശ്യാര്‍ത്ഥം ദമാമില്‍ എത്തിയതായിരുന്നു. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത് ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. മരണ വിവരം അറിഞ്ഞ് റിയാദിലുള്ള ഉപ്പ

എടവരാട്ട് കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു

പേരാമ്പ്ര: എടവരാട്ട് കാമ്പ്രത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. കൈപ്രം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, കരുമാറത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സ മാനേജിംഗ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. ബിയ്യാത്തു കിണറുള്ള പറമ്പിലാണ് ഭാര്യ. ഷരീഫ,സാജിത,ജയഫർ കാമ്പ്രത്ത്,ഇസ്മായിൽ കല്ലറ എന്നിവര്‍ മക്കളാണ്. മുസ്തഫ,കരീം ചേണികണ്ടി,സജില,അൻസില എന്നിവരാണ് മരുമക്കള്‍. സഹോദരൻ:

ടെറസില്‍ നിന്ന് കാല്‍ വഴുതി കിണറില്‍ വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു

നരിക്കുനി: വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കും കൊല്ലരക്കല്‍ നൗഷാദ് (39) ആണ് മരണപ്പെട്ടത്. ഇന്നലെ വീടിന്റെ ടെറസിനുമുകളില്‍ കയറിയ യുവാവ് അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു

നൊച്ചാട്: നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം. ഉപ്പ: പി.സി സലിം. ഉമ്മ: സാഹിദ. സഹോദരി: സഹല ഫര്‍സാന. പേരാമ്പ്ര ദാറുംന്‍ജും കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മത് ഷഹ്‌സിന്‍.

ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ

‘സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു, അവളെ വിളിക്കാന്‍ അമ്മ പോയെങ്കിലും കൂടെ വിട്ടില്ല’;കൊയിലാണ്ടി സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍. ചെറിയ മങ്ങാട് വിനോദിന്റെയും, കാഞ്ചനയുടെയും മകള്‍ ശ്രുതി (27) നെ ആണ് ചോമ്പാല്‍ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പില്‍ വിപിന്റെ വീട്ടില്‍ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ടെന്ന് ശ്രുതിയുടെ

കോഴിക്കോട് പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ കടന്നലിന്റെ കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമണ്‍ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. അടയ്ക്കാ പറിച്ചു നല്‍കുന്ന തൊഴിലാളികളാണ് മൂന്നുപേരും.

വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് (23) മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര പോലീസ്

ചെമ്പനോട ഔസേപ്പ് പറമ്പില്‍ തോമസ് അന്തരിച്ചു

ചെമ്പനോട: ഔസേപ്പ് പറമ്പില്‍ തോമസ് (കുഞ്ഞുമോന്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ലില്ലി തോമസ് പൂഴിത്തോട്. മക്കള്‍: രാജീവ് തോമസ് (കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), രാജേഷ് തോമസ്. മരുമക്കള്‍: സിന്ധു രാജീവ് കൂട്ടുങ്കല്‍, ജിജിമോള്‍ രാജേഷ് കൊച്ചുകുടിയില്‍. പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ചെമ്പനോട സെന്റ്

error: Content is protected !!