Tag: death follow up
വിടപറഞ്ഞത് കായണ്ണയിലെ സിപിഎം പാര്‍ട്ടിയുടെ അമരക്കാരന്‍; അന്തരിച്ച സി.കെ.ചാത്തുക്കുട്ടിയ്ക്ക് അന്ത്യാജ്ഞലിയേകി നാട്
കായണ്ണ: നാട്ടുകാരുടെ പ്രിയങ്കരനും കായണ്ണയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയും കായണ്ണയിലെ പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്നു സി.കെ ചാത്തുക്കുട്ടി (90) യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. അന്തരിച്ച കായണ്ണ മുന്‍ വൈസ് പ്രസിഡന്റിന് നാട് വിടയേകി. സികെ എന്ന പേരില്‍ അറിയപ്പെട്ട സി.കെ ചാത്തുക്കുട്ടി ദീര്‍ഘകാലം കായണ്ണ സിപിഎം ലോക്കല്‍ സെക്രട്ടറി, പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം,
മരണത്തെ മുന്നില്‍ കാണുമ്പോഴും നിഹാല്‍ ആവശ്യപ്പെട്ടത് തന്റെ അടുത്തേക്ക് ആരും വരരുതെന്ന്; മണിയൂരില്‍ ഷോക്കേറ്റ് മരിച്ച നിഹാലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്
വടകര: തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനില്‍ കുടുങ്ങി മരിച്ച വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മണിയൂരിലെ നാട്ടുകാര്‍. വൈദ്യുതി കമ്പിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ തന്റെ അടുത്തേക്ക് ആരും വരരുതെന്ന് നിഹാല്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാലിനെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടുകാരുടെ ഏതാവശ്യത്തിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വം; പി.സി കുഞ്ഞിക്കണ്ണന്റെ വിയോഗത്തോടെ ചങ്ങരോത്തുകാര്‍ക്ക് നഷ്ടമായത് പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യം
ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന ലാസ്റ്റ് പന്തിരിക്കരയിലെ പാറച്ചാലില്‍ പി.സി കുഞ്ഞിക്കണ്ണ (66)ന്റെ വിയോഗത്തോടെ നാടിന് നഷ്ടമായിരിക്കുന്നത് ജനകീയനായ ജനപ്രതിനിധിയെയെന്ന് നാട്ടുകാര്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷക്കാലം ചങ്ങരോത്ത് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം പൊതുജനങ്ങളുടെ ഇടയില്‍ സജ്ജീവ സാന്നധ്യമായിരുന്നു. ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടുകയും ആവശ്യമായ സൗകര്യങ്ങള്‍
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ലോറിയുമായി ഇറങ്ങിയതാണ്, പിന്നീട് കണ്ടത് കീഴരിയൂരിലെ പൊടിയാടിയില്‍ മരിച്ച നിലയില്‍; നവജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
കീഴരിയൂര്‍: ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടില്‍ നിന്നും സാധാരണപോലെ ഇറങ്ങിയതാണ് കീഴരിയൂരിലെ നവജിത്ത്. പിന്നീട് വീട്ടുകാര്‍ അറിയുന്നത് എന്തോ അപകടം സംഭവിച്ച് ആശുപത്രിയിലായെന്ന വാര്‍ത്തയാണ്. അപ്പോഴും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. പിന്നീടാണ് മരണപ്പെട്ടുവെന്ന കാര്യം പറയുന്നത്. വീട്ടില്‍ ഏതാണ്ട് മൂന്ന് നാല് കിലോമീറ്റര്‍ അകലെ കീഴരിയൂര്‍ പൊടിയാടി റോഡരികില്‍ ലോറി നിര്‍ത്തി അതിന് തൊട്ടടുത്തായാണ് നവജിത്തിനെ
ശരീരത്തിലെ മുറിവുകള്‍ വീഴ്ചയെത്തുടര്‍ന്നെന്ന് പോലീസ്; ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പോലീസ്. കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്. ബിനീഷിന്റെ ശരീരത്തിലെ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിവരശേഖരണം
നന്ദുവെന്ന വിളിക്കപ്പുറം മറുവിളികേള്‍ക്കാന്‍ അവനില്ല എന്നത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍; ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഇരിങ്ങത്ത് സ്വദേശി ആദിന്‍ പ്രദീപിന് വിടയേകി നാട്
[top] ഇരിങ്ങത്ത്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആറാംകണ്ടത്തില്‍ ആദിന്‍ പ്രദീപി(നന്ദു, 23)ന്റെ അപ്രതീക്ഷിത മരണം നാടിനാകെ നൊമ്പരമായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകുന്നേരം 4.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന നന്ദുവിലെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. നന്ദുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സൃഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വൈകുന്നേരം അഞ്ച്
രാഷ്ട്രീയത്തിലുപരി പൊതു പ്രവര്‍ത്തന രംഗത്തും നാട്ടുകാര്‍ക്കിടയിലും നിറസാന്നിധ്യം; നൊച്ചാട് മുന്‍ ഗ്രാമപഞ്ചായത്തംഗം സുബൈദ ചെറുവറ്റയുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കകൊള്ളാനാവാതെ നാട്
നൊച്ചാട്: രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന വ്യക്തിയായിരുന്നു ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ (48)യെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെല്ലാം സജ്ജീവ പ്രവര്‍ത്തകയായിരുന്നു. സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും പേരാമ്പ്ര ഏരിയാ കമ്മിറ്റി ട്രഷററുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നൊച്ചാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്
പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ്
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
ഉത്സവം ആഘോഷിക്കാന്‍ നാട്ടിലെത്താനിരിക്കെ അപ്രതീക്ഷിത മരണം; ബെംഗളൂരുവില്‍ അപകടത്തില്‍ മരിച്ച നടുവണ്ണൂര്‍ സ്വദേശി സി.ഐ.എസ്.എഫ് ജവാന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നാട്, സംസ്‌കാരം ഇന്ന് രാത്രി
നടുവണ്ണൂര്‍: വര്‍ഷം തോറും മുടങ്ങാതെ ഉത്സവത്തിനായി ലീവെടുത്ത് നാട്ടിലെത്തും ഇത്തവണയും പതിവ് തെറ്റിക്കാതെ നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ പുഴക്കല്‍ ആനന്ദ്(34) ന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. വീടിനോടു ചേര്‍ന്ന ശ്രീ കണ്ണമ്പാലതെരു മഹാഗണപതി ക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന ഉത്സവത്തിനായി 15 ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് വരാനിരിക്കെ ഇന്നലെ