Tag: deadbdoy

Total 1 Posts

വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ മുകളിൽ നിന്ന് താഴേക്ക് വീണു പരുക്കേറ്റു; ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു

പേരാമ്പ്ര: ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. മൂരികുത്തി മുണ്ടോട്ടില്‍ മൊയ്തി ആണ് മരിച്ചത്. 65 വയസായിരുന്നു. ആ​ഗസ്റ്റ് 15-നാണ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ മുകളില്‍ നിന്ന് വീണ് മൊയ്തിക്ക് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു. ആയിശയാണ് ഭാര്യ. ഷമീര്‍, സുനീറ എന്നിവർ മക്കളാണ്.

error: Content is protected !!