Tag: crime

Total 99 Posts

പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി കൂത്താളിയില്‍ പിടിയില്‍; പിടിയിലായത് കാറില്‍ യാത്ര ചെയ്യവേ

പേരാമ്പ്ര: കഞ്ചാവ് കേസില്‍ പൊലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതി കൂത്താളിയില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി ബേക്കല്‍ തെക്കുംപുറം ജാഫറാണ് പിടിയിലായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കാറില്‍ യാത്ര ചെയ്യവെ കൂത്താളി ടൗണില്‍വെച്ചാണ് ബുധനാഴ്ച വൈകുന്നേരം ആലപ്പുഴ പൊലീസ് ഇയാളെ പിടികൂടിയത്. കുറത്തിക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ജാഫര്‍. പൊലീസിനെ വെട്ടിച്ച് ഒളിവില്‍

കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് അടിച്ചുകൊന്നു

കൊച്ചി: നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ്കുമാർ പാലക്കാട്ടു നിന്നെത്തി ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട്ടെത്തി ഒളിവിൽ കഴിഞ്ഞു; ​ബം​ഗാളിൽനിന്നെത്തിയ കൊടും കുറ്റവാളി അറസ്റ്റിൽ

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം പശ്ചിമ ബംഗാളിൽ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളി പിടിയിൽ. പാർഗന സ്വദേശി രവികുൽ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്. മീഞ്ചന്തയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളിൽ നിന്നുളള അന്വേഷണ

മുക്കുപണ്ടം ഉപയോഗിച്ച് താലികെട്ടിയശേഷം ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു; തിരിച്ച് വഴിയില്‍ ഇറക്കിവിട്ട് കടന്നുകളഞ്ഞു; കോഴിക്കോട് സ്വദേശിയായ പ്രതി പിടിയില്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ വര്‍ക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസില്‍ പിടിയിലായത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടര വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്.

കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പ്രതി ഒളിവിൽ

തിരുവമ്പാടി: കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരുക്ക്. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് (55) കത്തികുത്തിൽ പരുക്കേറ്റത്. ജോയി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി എന്ന ആളാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ മത്തായിക്കെതിരെ തിരുവമ്പാടി പോലിസ്

കൊച്ചിയിൽ യുവാവിനെ കൊലപെടുത്തി മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശിയെ കാണ്മാനില്ല

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഫ്ലാറ്റിലെ മുറിക്കുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാക്കനാട് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് കൊലപാതകം ഫ്ലാറ്റിൽ സജീവിന്‍റെ കൂടെ താമസിച്ച ഒരാളെ കാണാനില്ല. പയ്യോളി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കൊലക്കേസ് പ്രതി കടന്നുകളഞ്ഞു; രക്ഷപ്പെട്ടത് വിവാഹഭ്യാര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) രക്ഷപ്പെട്ടത്. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

നരിപ്പറ്റയില്‍ അര്‍ധരാത്രിയോടെ റോഡരികില്‍ രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടന്ന നിലയില്‍ യുവാവ്; വളയം ചുഴലി സ്വദേശിയെ ആശുപത്രിയിലെത്തിച്ച് നാട്ടുകാര്‍

കുറ്റ്യാടി: നരിപ്പറ്റയില്‍ അര്‍ധരാത്രിയോടെ റോഡരികില്‍ രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. വളയം ചുഴലി സ്വദേശി വിഷ്ണുവിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി കൈവേലിയില്‍ നിന്നും 150 മീറ്ററോളം അകലെ ചമ്പിലോറ റോഡിലായിരുന്നു സംഭവം. ഇതുവഴി പോയ മറ്റൊരു യുവാവാണ് റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. ഉടനെ സമീപത്തെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി

പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ്

ഏഴുവയസുകാരനിലെ ഹൃദയാഘാതത്തിൽ സംശയം, പോസ്റ്റുമോർട്ടത്തിനൊടുവിൽ സത്യം തെളിഞ്ഞു; അത്തോളിയിലെ ഹംദാന്‍ ഡാനിഷിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

അത്തോളി: അത്തോളിയിൽ ഏഴു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനായാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്.

error: Content is protected !!