Tag: crime
ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയും വെട്ടുകത്തികൊണ്ട് വെട്ടിയത്. സംഭവത്തില്‍ കുശാല്‍ സിംഗ് മറാബിയെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ടു മണിക്ക് പോത്തന്‍കോട് പൂലന്തറയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് കൈ
മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പാനൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് സൂചന. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മരണകാരണം ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബേറില്‍ മന്‍സൂറിന്റെ കാല് ചിതറി പോയെന്നും തുടര്‍ന്നുണ്ടായ മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കാലിന്റെ മുട്ടിന് താഴേക്ക് പൂര്‍ണമായും ചിതറിപ്പോയിരുന്നു. മന്‍സൂറിന്റെ
പത്തനംതിട്ടയിലെ പെണ്‍കുട്ടിയുടെ കൊലപാതകം: അമ്മയ്ക്കും പങ്കെന്ന് പിതാവ്
പത്തനംതിട്ട: രണ്ടാനച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സംഭവത്തില്‍ അമ്മയ്ക്കും പങ്കെന്ന് പിതാവ്. അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു. തന്റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛന്‍ കുട്ടിയെ മുന്‍പും പല
പത്തനംതിട്ടയില്‍ മര്‍ദനമേറ്റ അഞ്ച് വയസ്സുകാരി മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: കുമ്പഴയില്‍ മര്‍ദനത്തെ തുടര്‍ന്ന് അഞ്ച് വയസ്സുകാരി മരിച്ചു. രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തി. കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മദ്യപാനിയായ ഇയാളുടെ മര്‍ദനമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോട്ടല്‍ മുറിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍
തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കരമനയിലാണ് സംഭവം. വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റാണ് യുവാവ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം മുറിയെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ
ഫോണില്‍ ഗെയിം കളിക്കുന്നത് വിലക്കി; നോയിഡയില്‍ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു
നോയിഡ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് പതിനഞ്ചുകാരന്‍. നോയിഡയിലാണ് സംഭവം. നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു പതിനഞ്ചുകാരന്റെ ആത്മഹത്യ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ സെക്ടര്‍ 110ലെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു. മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത്
ബെംഗളൂരുവില്‍ ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു
ബെംഗളൂരു: ആറ് മണിക്കൂറിലേറെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ശേഷം യുവാവ് ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു. ബെംഗളൂരു രോഹിത് നഗറിലാണ് സംഭവം. ഭരത് കുമാറാണ്(31) ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയായ ഭരത് കുമാറിനെ ബൈദരാഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. എട്ടു വര്‍ഷം മുമ്പാണ് ഹൊസഹള്ളി തണ്ട സ്വദേശിയായ വിനുതയും ഭരത് കുമാറും വിവാഹിതരായത്. രണ്ട്
പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഒളിവില്‍
എറണാകുളം : കളമശേരി മഞ്ഞുമ്മലില്‍ മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെണ്‍കുട്ടിയുടെ പിതാവ് വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. വൈഗയ്ക്കൊപ്പം കാണാതായ പിതാവ് സനു മോഹനായി പുഴയിടക്കം തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം വ്യാപിക്കുന്നതിനിടെയാണ്
പാലക്കാട് ദൈവപ്രീതിക്ക് വേണ്ടി അമ്മ മകനെ ബലി നല്‍കി
പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ദൈവ പ്രീതിക്ക് വേണ്ടിയെന്ന് എഫ്ഐആര്‍. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകന്‍ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂര്‍വമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി
പാലക്കക്കാട്: ജില്ലയില്‍ ആറ് വയസുകാരനെ കഴുത്തറുത്തു കൊന്ന അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ ഷാഹിദ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് സംഭവം നടന്നത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ വിവരം. തന്റെ മൂന്നാമത്തെ