Tag: cpm
ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം; സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ഈയ്യക്കലിൽ നടന്നു
വടകര: ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം. വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പുനർനിർമാണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം ഉദ്ഘാടനം ചെയ്തു. ലിബിൻ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു.
ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി; പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ പുതിയ കൺവീനറായേക്കും
തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. എല്‍.ഡി.എഫ് കണ്‍വീനറായിരിക്കെ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇ.പിയെ നീക്കിയ വിവരം സി.പി.എം
വയനാടിന് കൈത്താങ്ങായി വീണ്ടും വടകര; സിഐടിയു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കള്‍
വടകര: ഉരുല്‍പൊട്ടലില്‍ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മിറ്റികള്‍ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്തുക്കള്‍ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു. വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു.
കേന്ദ്ര ബജറ്റിനെതിരെ നാടെങ്ങും പ്രതിഷേധം; ആയഞ്ചേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി.പി.എം
ആയഞ്ചേരി: കേന്ദ്ര ഗവണ്മെന്റിന്റെ കേരള വിരുദ്ധ ബജറ്റിനെതിരെ ആയഞ്ചേരി ടൗണിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, യൂ.വി കുമാരൻ, പി.കെ സജിത, കെ.വി ജയരാജൻ, കെ.ശശി, രജനി ടി, സുരേഷ് എൻ.കെ, രാജേഷ് പുതുശ്ശേരി, എ.കെ ഷാജി, ജിൻസി കെ.പി, രനീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി. ബജറ്റുമായി
മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയും കായണ്ണ പഞ്ചായത്ത് വെെസ് പ്രസിഡന്റുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു
കായണ്ണബസാർ: കായണ്ണയിലെ കമ്മ്യൂണിസ്റ്റ് നേതാവും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി.കെ ചാത്തുകുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പേരാമ്പ്ര ഏരിയാ സെക്രട്ടറി, ഏരിയാ റെഡ് വളണ്ടിയർ ക്യാപ്റ്റൻ, കായണ്ണ ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ
നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍
മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.
കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന് നയിച്ച നേതാവ്; പി.എം.കേളപ്പന് കണ്ണീരോടെ വിട നൽകി നാട്
നടുവണ്ണൂർ: കാവുന്തറ മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായ പി.എം.കേളപ്പന്റെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് നാട്. കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷക പ്രസ്ഥാനനവും കെട്ടിപ്പടുക്കാനായി മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു കേളപ്പൻ. 1969 മുതൽ അടിയുറച്ച സി.പി.എം പ്രവർത്തകനായിരുന്നു അദ്ദേഹം. തന്റെ എൺപത്തിയേഴാം വയസിലാണ് കേളപ്പൻ വിട വാങ്ങുന്നത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പാർട്ടിയെയും പാർട്ടി നയങ്ങളെയും ഉയർത്തിപ്പിടിച്ച
കാവുന്തറയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു
നടുവണ്ണൂർ: കാവുന്തറ മേഖലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എം കേളപ്പൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. 1969 മുതൽ സിപിഎം പാർട്ടി മെമ്പറാണ്. കുഞ്ഞിപ്പെണ്ണ് ആണ് ഭാര്യ. മക്കൾ : ശോഭന, ഉഷ, രാഗിണി, ശിവദാസൻ മരുമക്കൾ : കുഞ്ഞിച്ചോയി (തറമലങ്ങാടി) അച്ചുതൻ (നരക്കോട്) പവിത്രൻ (നൻമണ്ട ) രഞ്ജിനി (കീഴരിയൂർ) സി പി ഐ
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),
‘കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു’; മുതുകാട് പ്രതിഷേധ കൂട്ടായ്മയുമായി സിപിഎം
ചക്കിട്ടപാറ: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം. മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പാർട്ടി ജില്ലാ കമ്മറ്റി അംഗം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ