Tag: CPI
കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി സിപിഐ ജില്ലാ കൗൺസിൽ
കോഴിക്കോട്: വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം
പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകും, വയനാടിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയരണം; കുറിഞ്ഞാലിയോട് കെ എം കൃഷ്ണൻ, ടി പി മൂസ്സ അനുസ്മരണ സമ്മേളനം
ഓർക്കാട്ടേരി : ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടത് സർക്കാറിന് നൽകിയ മുന്നറിയിപ്പ് ഗൗരവപൂർവം പരിഗണിക്കുമെന്ന് സി പി ഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി ഗവാസ്. ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് അവശേഷിക്കുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അഡ്വ: പി ഗവാസ് പ്രസതാവിച്ചു. സിപിഐ നേതാക്കളായിരുന്ന കെ എം
കെ.എം കൃഷ്ണൻ , ടി.പി മൂസ്സ ചരമ വാർഷികദിനം;പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു
വില്യാപള്ളി: പ്രമുഖ സിപിഐ നേതാക്കളായിരുന്ന കാർത്തികപ്പള്ളിയിലെ കെ.എം കൃഷ്ണന്റയും ടി.പി മൂസ്സയുടേയും ചരമ വാർഷിക ദിനം വിപുലമായി ആചരിച്ചു. കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പാർട്ടി പ്രവർത്തകർക്കായി ആയഞ്ചേരിയിൽ മണ്ഡലം ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ
ആയഞ്ചേരി: ആയഞ്ചേരിയിലെ പാർട്ടി കേഡർമാർക്കായി ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ മണ്ഡലം കമ്മറ്റി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ അഡ്വ.പി ഗവാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ഗവാസ് പറഞ്ഞു.
കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്; ജേതാക്കൾക്ക് അനുമോദനവുമായി സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റി
ചെമ്മരത്തൂർ: കെനിയു റിയു അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജേതാക്കളെ അനുമോദിച്ചു. സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോഷ ഘോഷ്, വെള്ളി മെഡൽ നേടിയ ഹൃദിക ബി സജിത്ത് എന്നിവരെയാണ് സി.പി.ഐ ചെമ്മരത്തൂർ സ്ക്കൂൾ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഇരുവരും സഹോദരിമാരാണ് എന്ന അപൂർവ്വതയും ഈ നേട്ടത്തിനുണ്ട്. കെ.കെ കുമാരൻ ഇരുവർക്കും ഉപഹാരം നൽകി.
കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സിപിഐ പ്രതിഷേധം
വടകര: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ സി പി ഐ പ്രതിഷേധ പ്രകടനം സഘടിപ്പിച്ചു. പ്രകടനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യഷത വഹിച്ചു. സി രാമകൃഷ്ണൻ സംസാരിച്ചു. പ്രതിഷേധ പരിപാടിക്കും പ്രകടനത്തിനും
‘പുതിയ പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന് പ്രതീക്ഷ’; മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: രാജ്യത്ത് പുതുതായി രൂപീകരിക്കപ്പെട്ട ‘ഇന്ത്യ ‘എന്ന പ്രതിപക്ഷ കൂട്ടായ്മ ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. മേപ്പയ്യൂരില്‍ സി.പി.ഐ. കൊയിലാണ്ടി മേഖലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. മണിപ്പൂര്‍ കലാപത്തിനു പിറകില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍
” തുറയൂരിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമ്മിക്കുക “; ധർണ്ണ സംഘടിപ്പിച്ച് സിപിഐ തുറയൂർ ലോക്കൽ കമ്മിറ്റി
തുറയൂർ: സിപിഐ തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പയ്യോളി അങ്ങാടി- കീഴരിയൂർ ബണ്ട് റോഡിന്റെ പണി പെട്ടന്ന് പൂർത്തീകരിക്കുക, തുറയൂരിലെ മുഴുവൻ റോഡുകളുടേയും ശോചനീയവസ്ഥ പരിഹരിക്കുക, തുറയൂരിൽ ആധുനിക രീതിയിലുള്ള പൊതു ശ്മശാനം നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.
സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്
മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കോഴിക്കോട്ടെ സിപിഐയെ ഇനി മേപ്പയ്യൂരുകാരുടെ ബാലന്‍ മാഷ് നയിക്കും: ജില്ലാ സെക്രട്ടറിയായി കെ.കെ.ബാലന്‍
മേപ്പയ്യൂർ: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മേപ്പയ്യൂർ സ്വദേശി. കെ.കെ ബാലനെയാണ് ജില്ലാ സെക്രട്ടറിയായി ഫറോക്കിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. 39 അംഗ ജില്ലാ കൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ആദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. എ.ഐ.വൈ.എഫ്